ന്യൂഡൽഹി: ജനപ്രിയ ഓഫറുകളുമായി ബിഎസ്എൻഎൽ രംഗത്ത്. 485 രൂപയുടെ റീചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
വലിയ ഡാറ്റ ഉപയോഗം ഇല്ലാത്തവർക്ക് ഈ പ്ലാന്‍ തെരഞ്ഞെടുക്കാം. 82 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംഎസും അതോടൊപ്പം അണ്‍ലിമിറ്റഡ് കോൾ സൗകര്യവും പ്ലാന്‍ നല്‍കുന്നുണ്ട്. ഇതിനുപുറമെ കേരളത്തിലുടനീളം 4 ജി നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കും. ഇതിനായി കൂടുതൽ ടവറുകൾ സ്ഥാപിക്കും.