തട്ടിപ്പാണേ സൂക്ഷിച്ചോ! നിരക്കുകള്‍ കുറച്ച റിലയന്‍സ് ജിയോയെയും ട്രോളി മല്ലൂസ്; കടത്തിവെട്ടാന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍

BSNLസംഭവം നല്ലതാണേലും ചീത്തയാണേലും ട്രോളര്‍മാര്‍ വെറുതേയിരിക്കില്ല. അതിനെ രസകരമായി അവര്‍ കൈകാര്യം ചെയ്തിരിക്കും. പുതിയതായി ടെലികോം മേഖല പിടിച്ചടക്കാന്‍ റിയന്‍സ് ജിയോ പുറപ്പെട്ടപ്പോഴാണ് ട്രോളര്‍മാര്‍ പണിതുടങ്ങിയത്. റിലയന്‍സ് എണ്ണവിലയുടെ കാര്യത്തില്‍ വന്‍ പിടിച്ചുപറി നടത്തുന്നു. എന്നിട്ടോ, ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ വെറുതേ കൊടുക്കലും എന്നിങ്ങനെ തുടങ്ങിയ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ തകര്‍ക്കുകയാണ്.

റിലയന്‍സ് ജിയോയുടെ വരവറിയിച്ച് രാജ്യത്തെ പ്രമുഖ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യങ്ങളില്‍ മോദിയുടെ ചിത്രം നല്‍കിയതിനെയും ട്രോളര്‍മാര്‍ കണക്കറ്റു പരിഹസിക്കുന്നുണ്ട്. മോദി റിലയന്‍സിന്റെ ബ്രാന്‍ഡ് അംബാസിഡറായെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രോളുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

രാജ്യത്തെ ടെലികോം മേഖല പിടിച്ചടക്കാന്‍ റിയന്‍സ് ജിയോ പുറപ്പെട്ടപ്പോള്‍ ഓഫറുകള്‍ നിരത്തി ബിഎസ്എന്‍എലും രംഗത്തെത്തി. 50 രൂപയ്ക്ക് 4ജി സേവനം ജിയോ വാഗ്ദാനം ചെയ്തപ്പോള്‍ പുതിയ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ ആകര്‍ഷിക്കാനായി ഒരു ജിബി ഡൗണ്‍ലോഡിംഗിന് ഒരു രൂപയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തില്‍ പ്രതിമാസം 300 ജിബി ഡാറ്റ പുതിയ വരിക്കാര്‍ക്ക് ഉപയോഗിക്കാനാകും. ആറു മാസമാണ് ഇതിന്റെ കാലാവധി. അതിനു ശേഷം ബിഎസ്എന്‍എലിന്റെ മറ്റ് സ്ഥിര പ്ലാനുകളിലേക്ക് മാറേണ്ടിവരും.

ഈ മാസം ഒമ്പതു മുതല്‍ 249 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പായ്ക്ക് പ്രവര്‍ത്തനക്ഷമമാകും. രണ്ട് എംപിപിഎസ് വേഗത്തില്‍ പരിധിയില്ലാതെ ഈ ഓഫര്‍ വഴി വരിക്കാര്‍ക്ക് ഉപയോഗിക്കാനാകും.

1 2 3 4 5 6 7 8 9 10 11 12 13 14

Related posts