ബ​ജ​റ്റ്! എ​ല്ലാ​റ്റി​നും വി​ല കൂ​ടും; ഒ​ന്നി​നും കു​റ​യി​ല്ല; 3,000 ചതുരശ്രഅടിയിൽ കൂടുതലുള്ള വീടുകൾക്ക് ആഡംബര നികുതി

തിരുവനന്തപുരം: ജിഎസ്ടിയുടെ ഉയർന്ന സെസ് സ്ലാബിലെ ഉത്പന്നങ്ങൾക്കെല്ലാം ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. 12, 18, 28 ശതമാനം ജിഎസ്ടി നിരക്കുള്ള ഉത്പന്നങ്ങൾക്ക് രണ്ടു വർഷത്തേക്കാണ് സെസ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

മദ്യത്തിന് രണ്ടു ശതമാനവും സ്വർണം, വെള്ളി ആഭരണങ്ങൾക്ക് കാൽശതമാനവും നികുതി വർധിപ്പിച്ചു. സിനിമാ ടിക്കറ്റുകൾക്ക് 10 ശതമാനം വിനോദ നികുതി പിരിക്കാനും 3,000 ചതുരശ്രഅടിയിൽ കൂടുതലുള്ള വീടുകൾക്ക് ആഡംബര നികുതി പിരിക്കാനും സർക്കാർ തീരുമാനിച്ചു.

നിർമാണ മേഖലയിലെ ഭൂരിഭാഗം വസ്തുക്കൾക്കും വില വർധിക്കും. പ്ലൈവുഡ്, സിമന്‍റ്, പെയിന്‍റ്, മാർബിൾ, ഗ്രാനൈറ്റ്, സെറാമിക് ടൈൽസ്, മുള ഉരുപ്പടികൾ എന്നിവയുടെയെല്ലാം വില ഉയരും. സ്വർണം, കാർ, എസി, ഫ്രിഡ്ജ്, സിഗററ്റ്, ശീതള പാനീയങ്ങൾ, ഹെയർ ഓയിലുകൾ, ബ്രാന്‍റഡ് വസ്ത്രങ്ങൾ, ടൂത്ത് പേസ്റ്റ്, സോപ്പ്, കംപ്യൂട്ടർ, നോട്ടുബുക്ക്, കണ്ണട, ടെലിവിഷൻ, സ്കൂൾ ബാഗ്, കയർ, ബിസ്കറ്റ് എന്നിവയുടെയെല്ലാം വില കൂടും.

Related posts