ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കുറിച്ച് ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍തന്നെ പരാമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്.
പ്രളയത്തിനു പിന്നാലെ കേരളം നേരിട്ട രണ്ടാമത്തെ ദുരന്തമായിരുന്നു ശബരിമല പ്രക്ഷോഭമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നവോഥാന നായകനായ മഹാകവി കുമാരനാശാനെക്കുറിച്ച് പലതവണ മന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
പ്രളയത്തെക്കുറിച്ചും പ്രളയ സമയത്ത് കേരളം പ്രകടിപ്പിച്ച് ഒത്തൊരുമയെക്കുറിച്ചും കേരളത്തിന്റെ അതിജീവന ശക്തിയെക്കുറിച്ചും പ്രതിപാദിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചതും.
പ്രളയത്തെ തുടര്‍ന്നുള്ള നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍ക്കു രൂപം നല്‍കിയതായി ധനമന്ത്രി തോമസ് ഐസക്. റീബില്‍ഡ് പദ്ധതി, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നത്
കേരളത്തിന്റെ പുനര്‍നിമാണത്തിനുള്ള വിഭവ സമാഹാരണം കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തിയെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. കേരള ജനതയോട് എന്തിനാണ് ഈ ക്രൂരതയെന്നു ചോദിച്ച മന്ത്രി, സംസ്ഥാനങ്ങളുടെ താല്‍പര്യം പരിഗണിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണമെന്നും ചൂണ്ടിക്കാട്ടി.
പ്രളയത്തില്‍നിന്ന് കരകയറ്റാന്‍ 3000 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. മറ്റു രാജ്യങ്ങള്‍ നല്‍കിയ വാഗ്ദാനം കേന്ദ്രം നിഷേധിച്ചു. വായ്പയെടുക്കാനും അനുവാദം തന്നില്ലെന്നു ധനമന്ത്രി കുറ്റപ്പെടുത്തി.