തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ 100 രൂപ വർധിപ്പിച്ച് സർക്കാർ. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലാണ് ക്ഷേമപെൻഷനുകൾ വർധിപ്പിച്ച് നിർദേശമുള്ളത്. ഇതോടെ ക്ഷേമ പെൻഷനുകൾ 1,300 രൂപയായി.
എല്ലാ ക്ഷേമ പെൻഷനുകളിലും 100 രൂപയുടെ വർധന പ്രഖ്യാപിച്ചിട്ടുണ്ട്. 13 ലക്ഷം വയോധികർക്കു കൂടി ക്ഷേമപെൻഷൻ നൽകിയതായും ബജറ്റിൽ തോമസ് ഐസക് പറഞ്ഞു.