തിരുവനന്തപുരം: തൊഴിലാളികളെ തഴുകി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്. പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും ആശാവർക്കർമാർക്കും ശമ്പളം വർധിപ്പിച്ച് ബജറ്റിൽ നിർദേശം. പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും 500 രൂപ അധിക വേതനം നൽകുമെന്നാണ് പ്രഖ്യാപനം.
ആശാവർക്കർമാരുടെ ഹോണറേറിയം 500 രൂപയായും വർധിപ്പിച്ചു. പാചക തൊഴിലാളികളുടെ കൂലിയിൽ 50 രൂപയുടെ വർധനവും വരുത്തി. മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ഇതരതൊഴിലുകൾക്കായി 20 കോടി രൂപയും ബജറ്റിൽ വകയിരുത്തി.