കൊച്ചി: സംസ്ഥാന ബജറ്റിനെതിരെ എറണാകുളത്ത് കോൺഗ്രസ് പ്രതിഷേധം. ബജറ്റ് കോപ്പി കത്തിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം.
ബജറ്റ് ജനവിരുധമാണെന്നും എറണാകുളം ജില്ലയെ സർക്കാർ പൂർണമായി അവഗണിച്ചെന്നും ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആരോപിച്ചു.
നേരത്തെ, ബജറ്റ് അവതരണത്തിന് പിന്നാലെ സഭയ്ക്കകത്ത് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. പെട്രോളിനും ഡീസലിനുമടക്കം സെസ് വർധിപ്പിച്ച കാര്യം ധനമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
ബജറ്റ് അവതരണത്തിന്റെ അവസാന ഘട്ടത്തിലാണ് ധനമന്ത്രി നികുതി വർധന ഉൾപ്പെടെ അവതരിപ്പിച്ചത്. ഇതോടെയാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.