പു​തി​യ പാ​ക്കേ​ജു​ക​ളു​മാ​യി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ കെഎ​സ്ആ​ർടിസി

തി​രു​വ​ല്ല: ഡി​സം​ബ​ർ മാ​സ​ത്തി​ൽ പു​തി​യ പാ​ക്കേ​ജു​ക​ളു​മാ​യി യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ത​യാ​റാ​യി ബ​ഡ്ജ​റ്റ് ടൂ​റി​സം സെ​ൽ. ബ​ഡ്ജ​റ്റി​ൽ ഒ​തു​ങ്ങു​ന്ന യാ​ത്ര​ക​ളാ​ണ് പാ​ക്കേ​ജി​ൽ ഉ​ൾ​പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സൈ​ല​ന്‍റ് വാ​ലി, നെ​ല്ലി​യാ​മ്പ​തി, പാ​ല​ക്കാ​ട്‌,വ​യ​നാ​ട്, മൂ​ന്നാ​ർ – മ​റ​യൂ​ർ – കാ​ന്ത​ല്ലൂ​ർ, വാ​ഗ​മ​ൺ, ഗ​വി, തു​ട​ങ്ങി​യ ജ​ന​പ്രി​യ ടൂ​ർ പാ​ക്കേ​ജു​ക​ൾ​ക്കൊ​പ്പം ഹൌ​സ് ബോ​ട്ട് യാ​ത്ര​ക​ൾ, ക്രൂ​യ്‌​സ് യാ​ത്ര​ക​ൾ എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല​യി​ൽ പോ​കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​യി വി​വി​ധ ക്ഷേ​ത്ര​ങ്ങ​ൾ തൊ​ഴു​തു മ​ട​ങ്ങി​വ​രാ​വു​ന്ന രീ​തി​യി​ൽ യാ​ത്ര​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​ൻ‌​കൂ​ർ ബു​ക്ക്‌ ചെ​യ്യാ​ൻ ക​ഴി​യും.

അ​ന്ത​ർ​സം​സ്ഥാ​ന ട്രി​പ്പു​ക​ൾ -വേ​ളാ​ങ്ക​ണ്ണി, ത​ഞ്ചാ​വൂ​ർ, ക​ന്യാ​കു​മാ​രി, മ​ഹാ​ബ​ലി​പു​രം, ചെ​ന്നൈ തു​ട​ങ്ങി​യ​ട​ത്തേ​ക്കും ട്രി​പ്പു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ട്രാ​വ​ൽ ടു ​ടെ​ക്നോ​ള​ജി -വി​നോ​ദ​വും വി​ജ്ഞ​ന​വും എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി വ്യ​വ​സാ​യ​ശാ​ല​ക​ൾ, ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ൾ, വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ കൂ​ട്ടി​ചേ​ർ​ത്ത് ട്രി​പ്പു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

തീ​ർ​ത്ഥാ​ട​ന​യാ​ത്ര​ക​ൾ അ​യ്യ​പ്പ ക്ഷേ​ത്ര​ങ്ങ​ൾ (കു​ള​ത്തൂ​പു​ഴ-​ആ​ര്യ​ങ്കാ​വ് -അ​ച്ച​ൻ​കോ​വി​ൽ-​പ​ന്ത​ളം) പ്ര​ശ​സ്ത ശി​വ​ക്ഷേ​ത്ര​ങ്ങ​ൾ, പി​റ​വം പു​രു​ഷ​മം​ഗ​ലം ക്ഷേ​ത്രം,തി​രു​വ​ല്ലം -ആ​ഴി​മ​ല -ചെ​ങ്ക​ൽ, വേ​ളാ​ങ്ക​ണ്ണി, അ​ർ​ത്തു​ങ്ക​ൽ, കൃ​പാ​സ​നം തു​ട​ങ്ങി​യ പ്ര​ധാ​ന ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും​ട്രി​പ്പു​ക​ൾ ഉ​ണ്ടാ​കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കാ​യി ബ​ഡ്ജ​റ്റ് ടൂ​റി​സം സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
പ​ത്ത​നം​തി​ട്ട :9495752710, 7907467574 തി​രു​വ​ല്ല : 9745322009,9961072744, 6238302403,റാ​ന്നി: 9446670952 അ​ടൂ​ർ : 9846752870, 7012720873 പ​ന്ത​ളം : 9400689090, 9562730318 മ​ല്ല​പ്പ​ള്ളി : 9744293473 കോ​ന്നി: 9846460020 ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ :9744348037

Related posts

Leave a Comment