ന്യൂഡൽഹി: അന്തരിച്ച കേന്ദ്രസഹമന്ത്രി ഇ. അഹമ്മദിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതു വരെയെങ്കിലും ബജറ്റ് അവതരണം നീട്ടിവയ്ക്കണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ എംപിമാരുടെ ആവശ്യം സർക്കാർ നിരസിച്ചു.
അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ബജറ്റ് മാറ്റിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളുകയാണുണ്ടായത്. ബജറ്റ് അവതരണവുമായി മുന്നോട്ടു പോകുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി അറിയിച്ചു. ബജറ്റ് അവതരണം മാറ്റിവയ്ക്കേണ്ടതില്ലെന്ന് സ്പീക്കറും അറിയിച്ചു.