പ്രതീക്ഷകളെല്ലാം തെറ്റിച്ചു..! സംസ്ഥാനത്തെ ധനസ്ഥിതി മോശമെന്ന് ധനമന്ത്രി; നികുതി വരുമാനം കുറഞ്ഞെന്നും വിശദീകരണം

തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതി മോശ അവസ്ഥയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സർക്കാരിന്‍റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ നികുതി വരുമാനം കുറഞ്ഞെന്നു പറഞ്ഞ ധനമന്ത്രി വർധനവ് 14 ശതമാനം മാത്രമാണെന്നും നികുതി വരവിലൂടെ ലഭിച്ചത് 86,000 കോടി രൂപ മാത്രമാണെന്നും പറഞ്ഞു.

20 മുതൽ 25 ശതമാനം വരെ നികുതിവരുമാനം കൂടുമെന്ന പ്രതീക്ഷകളാണ് തെറ്റിയതെന്നും ധനമന്ത്രി അറിയിച്ചു. പദ്ധതി ചെലവ് 22ശതമാനവും പദ്ധതിയേതര ചെലവ് 24 ശതമാനവും വർധിച്ചെന്നു പറഞ്ഞ ധനമന്ത്രി, ഈ സാമ്പത്തിക വർഷം റവന്യൂകമ്മി 3.1 ശതമാനമാക്കി നിർത്തുമെന്നും പറഞ്ഞു.

Related posts