ന്യൂഡൽഹി: മൂന്നുകോടി നികുതി ദായകർക്ക് ആശ്വാസം. അവർ ഇനി ആദായനികുതി നല്കേണ്ടതില്ല. നികുതി ചുമത്താവുന്ന വരുമാനം അഞ്ചുലക്ഷം രൂപ വരെ ഉള്ളവർക്കു നികുതി റിബേറ്റ് അനുവദിച്ചതു വഴിയാണ് ഇത്. ഇതുവഴി ഗവണ്മെന്റിന്റെ വരുമാനത്തിൽ 18,500 കോടി രൂപയുടെ കുറവ് ഉണ്ടാകും.
ദൃശ്യമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ ആദായനികുതിയുടെ ഒഴിവുപരിധി ഉയർത്തിയിട്ടില്ല. ഒഴിവു പരിധി രണ്ടര ലക്ഷം രൂപയായി തുടരും. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള തുകയുടെ നികുതിക്കു റിബേറ്റ് അനുവദിക്കുന്നതേ ഉള്ളൂ.
അഞ്ചുലക്ഷത്തിനു മുകളിൽ നികുതി ബാധക വരുമാനമുണ്ടെങ്കിൽ ഈ സൗജന്യം കിട്ടില്ല. അയാൾ രണ്ടര ലക്ഷം രൂപ മുതൽ ഉള്ള തുകയ്ക്കു നികുതി നല്കണം.