അപ്രതീക്ഷിതമായി എരുമ നിങ്ങളുടെ ക്ലാസിലേക്ക് കയറി വന്നാൽ എന്താകും സ്ഥിതി? ആരായാലും ഞെട്ടിപ്പോകും. എന്നാൽ ഞെട്ടാൻ തയാറിയിക്കോളൂ.
ഒരു കോളജിലേക്കെത്തുന്ന എരുമയാണ് ഇന്നത്തെ സോഷ്യൽ മീഡിയ താരം. doaba_x08 എന്ന യൂസറാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വിദ്യാർഥികളും അധ്യാപകരും ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ അതിഥിയെ കണ്ട് അമ്പരന്ന് പോകുന്നത് വീഡിയോയിൽ കാണാം.
എരുമ ക്ലാസിലേക്ക് കടന്ന് വന്നപ്പോൾ എല്ലാവരും ആദ്യമൊന്നു അമ്പരന്നു പോവുമെങ്കിലും പിന്നീട് കൂളായി ഇരിക്കുന്നു. അതിനിടയിൽ എരുമയുടെ കഴുത്തിലെ കയറിൽ പിടിച്ച് അതിനെ പുറത്തേക്ക് ഇറക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
വരാന്തയിലൂടെ വിദ്യാർഥി എരുമയുമായി പുറത്തേക്ക് പോകുന്നതും നമുക്ക് കാണാം. എരുമ അത്ര അക്രമകാരിയല്ല എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. അവൾ അഡ്മിഷൻ എടുക്കാൻ വന്നതാണ് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.