ഭാ​ര​ത​പ്പു​ഴ​യി​ൽ വീ​ണ്ടും പോ​ത്ത് ച​ത്തു​പൊ​ങ്ങി; ജ​ഡം ക​ണ്ട​ത് വെ​ള്ള​യാ​ങ്ക​ല്ല് ത​ട​യ​ണ​യി​ൽ

പാ​ല​ക്കാ​ട്: ഭാ​ര​ത​പ്പു​ഴ​യി​ൽ വീ​ണ്ടും പോ​ത്തി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി. ഭാ​ര​ത​പ്പു​ഴ​യി​ലെ വെ​ള്ള​യാ​ങ്ക​ല്ല് ത​ട​യി​ലാ​ണ് വീ​ണ്ടും പോ​ത്തി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. റെ​ഗു​ലേ​റ്റി​ന് സ​മീ​പ​മാ​ണ് ജ​ഡം ക​ണ്ട​ത്.

ഏ​ഴ് പോ​ത്തു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര​ത​പ്പു​ഴ​യി​ൽ ച​ത്തു​പൊ​ങ്ങി​യ​ത്. പ​ട്ടാ​മ്പി മു​ത​ൽ തൃ​ത്താ​ല വെ​ള്ളി​യാ​ങ്ക​ല്ല് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് സം​ഭ​വം. പാ​വ​റ​ട്ടി കു​ടി​വെ​ള്ള സം​ഭ​ര​ണി​യി​ലാ​ണ് ക​ന്നു​കാ​ലി​ക​ൾ ച​ത്തു​പൊ​ങ്ങി​യ​ത്.

ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ഴ​യി​ൽ ക​ന്നു​കാ​ലി​ക​ളു​ടെ ജ​ഡം ക​ണ്ട​ത്. ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള​തും പു​ഴു​വ​രി​ച്ച നി​ല​യി​ലു​മാ​ണ് ജ​ഡ​ങ്ങ​ൾ. പോ​ത്തു​ക​ൾ ച​ത്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

 

 

Related posts

Leave a Comment