വെറും പത്ത് സെക്കൻഡുകൾ കൊണ്ട് പതിനഞ്ചു നിലയുള്ള കെട്ടിടം തകർന്നു നാമാവശേഷം ആകുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ചൈനയിലെ ചെൻഗ്ഡുവിലാണ് സംഭവം നടന്നത്.
ഏകദേശം ഇരുപത് വർഷത്തോളം പഴക്കമുള്ള നൂറ്റിയന്പത് മീറ്റർ ഉയരമുള്ള ഈ കേട്ടിടത്തിന് കേടുപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ തകർക്കുവാൻ തീരുമാനിച്ചത്. തുടർന്ന് കെട്ടിടത്തിലെയും പ്രദേശത്തെയും ആളുകളെ മാറ്റിയതിനു ശേഷം ബോംബ് വെച്ചു തകർക്കുകയായിരുന്നു.
കെട്ടിടം തകർന്നതിനു ശേഷം ഈ പ്രദേശം മുഴുവൻ പൊടിപടലത്താൽ മൂടിയിരുന്നുവെങ്കിലും അധികൃതരുടെ സമയോചിതമായ ഇടപെടലിൽ എല്ലാം നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
Watch as Chinese workers in the city of Chengdu demolish a high-rise building in the blink of an eye pic.twitter.com/4n8Tbsbile
— People’s Daily,China (@PDChina) March 29, 2018