ബംഗളൂരു: മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ ബംഗളൂരുവിൽ ഒരാൾ പിടിയിൽ.
മുംബൈ പോലീസാണ് 21 വയസുകാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ബുള്ളി ഭായ് എന്ന ആപ്പ് വഴിയാണ് മുസ്ലിം വനിതകളെ അധിക്ഷേപിക്കുന്ന പ്രചാരണം നടത്തിയത്.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മുസ്ലിം സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ചാണ് അധിക്ഷേപ പ്രചരണം നടന്നത്.
“സുള്ളി ഡീല്‍സ്’ എന്ന സമാനമായ ആപ്പ് വഴി നേരത്തെയും ഈ രീതിയിൽ വ്യാപക പ്രചാരണം ഉണ്ടായിരുന്നു.
ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിക്കുകയും അവരെ വിൽപനയ്ക്ക് എന്ന് പരസ്യം വയ്ക്കുകയും ചെയ്ത ആപ്പിനെതിരെ വ്യാപക പരാതിയെ തുടര്‍ന്ന് നടപടിയെടുത്തിരുന്നു.