സിസിടിവിയില്‍ പതിഞ്ഞ ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കോയമ്പത്തൂരിലെ ചേരന് മാ നഗറില്‍ നിന്നാണ് ഈ സൂപ്പര്‍ കോമഡി വീഡിയോ.
വളരെ തിരക്കുള്ള ഒരു റോഡിന്റെ നടപ്പാതയില്‍ ഒരു മനുഷ്യന് വ്യായാമം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. രാവിലെ 5 മണിയാണ് സമയം. വ്യായാമത്തിന് പറ്റിയ സമയമല്ലേ… എന്നാല്‍ കുറച്ചു കഴിയുമ്പോഴാണ് കക്ഷിയുടെ തനിനിറം പിടികിട്ടുന്നത്.
സിസിടിവി പിടിച്ചെടുത്ത ദൃശ്യങ്ങളില്‍ കക്ഷി വ്യായാമം ചെയ്യുന്നതുപോലെ അഭിനയിക്കുന്നേയുള്ളൂ…സൂക്ഷിച്ചു നോക്കുമ്പോഴല്ലേ വ്യായാമം എന്തിനാണെന്ന് മനസിലാവുന്നത്… ഒരു ബള്‍ബ് മോഷ്ടിക്കാനായുള്ള പങ്കപ്പാടായിരുന്നു ആ വ്യാജ വ്യായാമം. എന്നാലും ഇങ്ങനൊക്കെ ചെയ്യുമോയെന്ന് ചോദിക്കുന്നവര്‍ വീഡിയോ ഒന്നു കണ്ടാല്‍ കാര്യം പിടികിട്ടും.
വ്യായാമം ചെയ്യുകയാണെന്ന വ്യാജേന ഒരു കടയുടെ പുറത്ത് തൂങ്ങിക്കിടക്കുന്ന ബള്‍ബ് അടിച്ചു മാറ്റാനാണ് കക്ഷി ശ്രമിക്കുന്നത്. വളരെ നോര്‍മല്‍ ആയി, കയ്യെല്ലാം മുകളിലേക്ക് സ്ട്രക്ച്ച് ചെയ്ത് പതുക്കെ ബള്‍ബ് സോക്കറ്റില്‍ നിന്ന് ബള്ബെടുക്കാന് നോക്കുന്നു. റോഡിലൂടെ വണ്ടിപോകുന്നത് കാണുമ്പോള്‍ പെട്ടെന്ന് എക്സസൈസ് പുനരാരാംഭിക്കും. ഇതായിരുന്നു രീതി.
എന്തായാലും കക്ഷി ഉദ്യമത്തില്‍ വിജയിച്ചു. ബള്‍ബ് ഊരിയെടുത്ത് പോക്കറ്റിലിട്ട ശേഷം ഒന്നും അറിയാത്തപോലെ ഫുട്പാത്തിലൂടെ ഒരു നടന്നു പോവുകയും ചെയ്തു. എന്നാല്‍ സിസിടിവി എല്ലാം കാണുന്നുണ്ടെന്ന് മാത്രം പാവം ബള്‍ബ് കള്ളന് അറിഞ്ഞില്ല.
ഒരു ബള്‍ബിനു വേണ്ടി ഇത്തരം സാഹസങ്ങള്‍ കാണിക്കുന്നവരുണ്ടല്ലോയെന്നതാണ് വീഡിയോ കാണുന്നവര്‍ ചോദിക്കുന്നത്.