മാള: എൽഇഡി ബൾബുകൾ നിർമിക്കുന്ന ഫാക്ടറി കത്തിനശിച്ചു. 60 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുഴൂർ തുന്പരശേരിയിൽ പ്രവർത്തിക്കുന്ന മൂണ്‍ സ്റ്റാർ ഇലക്ട്രോണിക്സ് എന്ന സ്ഥാപനമാണ് ഇന്നലെ രാത്രിയിൽ പൂർണമായും കത്തിനശിച്ചത്. തുന്പരശേരി കളപ്പുരയ്ക്കൽ സന്തോഷിന്റേതാണ് സ്ഥാപനം.
40 ലക്ഷം രൂപയുടെ ബൾബും ബൾബ് നിർമാണത്തിനുള്ള സാധനങ്ങളും ഇവിടെയുണ്ടായിരുന്നു. കൂടാതെ മെഷിനറികൾ, കംപ്യൂട്ടറുകൾ, ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവയും കത്തിനശിച്ചു. കനറാ ബാങ്കിൽനിന്നുള്ള ലോണ്‍ ഉപയോഗിച്ച് നാലുവർഷം മുന്‍പാണ് ഫാക്ടറി പ്രവർത്തനമാരംഭിച്ചത്. മാള പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു.