മാതൃകാ കുടുംബം! വീ​ടി​ന്‍റെ സ്വീ​ക​ര​ണ മു​റി​യി​ലെ തൂ​ക്കു​വി​ള​ക്കി​ൽ വാ​സ സ്ഥ​ലം ഒ​രു​ക്കി​ ’ബു​ൾ ബു​ൾ’ പ​ക്ഷി; രാത്രിയിൽ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും കാവലായി ആൺപക്ഷി

bird-bulbulസ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ക്ക​രി​പ്പൂ​ർ: കു​ഞ്ഞു​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണ​വും സം​ര​ക്ഷ​ണ​വും കൊ​ടു​ക്കു​ന്ന​തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​വും സ്നേ​ഹ വാ​ത്സ​ല്യ​ങ്ങ​ളും വീ​ടി​നു​ള്ളി​ൽ നി​ന്നു തു​ട​ങ്ങ​ണ​മെ​ന്നു കാ​ണി​ച്ചു വീ​ട്ടി​ലൊ​രു വി​ശി​ഷ്ടാ​തി​ഥി​യു​ടെ കൂ​ടും കു​ഞ്ഞു​ങ്ങ​ളും. വ​ലി​യ​പ​റ​ന്പ് ഇ​ട​യി​ല​ക്കാ​ട്ടി​ലെ ക​ർ​ഷ​ക​ൻ എ​സ്.​തോ​മ​സി​ന്‍റെ വീ​ടി​ന്‍റെ സ്വീ​ക​ര​ണ മു​റി​യി​ലെ തൂ​ക്കു​വി​ള​ക്കി​ൽ വാ​സ സ്ഥ​ലം ഒ​രു​ക്കി​യ ’ബു​ൾ ബു​ൾ’ പ​ക്ഷി സ​ദാ ജാ​ഗ​രൂ​ക​ത​യി​ലാ​ണ്.

തോ​മ​സി​ന്‍റെ വീ​ട്ടി​ൽ ഇ​ദ്ദേ​ഹ​വും ഭാ​ര്യ മേ​രി​യും മാ​ത്ര​മാ​ണി​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 18ദി​വ​സം കൊ​ണ്ടാ​ണു പ​ക്ഷി​യു​ടെ പു​തി​യ കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹ പ്ര​ക​ട​ന​ങ്ങ​ളും ജീ​വി​ത ക​ഥ​യും ഇ​വ​ർ അ​നു​ഭ​വി​ച്ച​റി​ഞ്ഞ​ത്. ആ​ണ്‍​പ​ക്ഷി​യും പെ​ണ്‍​പ​ക്ഷി​യും തോ​മ​സി​ന്‍റെ വീ​ടി​നു​ള്ളി​ലെ അ​ല​ങ്കാ​ര വി​ള​ക്കി​ന്‍റെ മ​ധ്യ​ത്തി​ൽ അ​ട​യ്ക്കാ​നാ​രും ച​കി​രി നാ​രും വെ​ൽ​വ​റ്റ് നൂ​ലു​ക​ളും കൊ​ണ്ടു​ണ്ടാ​ക്കി​യ കൂ​ട്ടി​ൽ മൂ​ന്നാം ദി​വ​സം മു​ട്ട​യി​ട്ടു.

അ​ന്നു മു​ത​ൽ കു​ടും​ബാം​ഗ​ത്തെ​പ്പോ​ല​യാ​ണു പ​ക്ഷി​ക​ളു​ടെ പെ​രു​മാ​റ്റ​വും. പു​ല​ർ​ച്ചെ ആ​റു മു​ത​ൽ വീ​ടി​ന്‍റെ മു​ൻ വാ​തി​ലി​നോ​ടു ചേ​ർ​ന്നു​ള്ള ചെ​റി​യ ജ​ന​ലി​ലൂ​ടെ ആ​ദ്യം ആ​ണ്‍​പ​ക്ഷി​യും പി​ന്നീ​ട് പെ​ണ്‍​പ​ക്ഷി​യും ത​ങ്ങ​ളു​ടെ പി​ഞ്ചു​മ​ക്ക​ൾ​ക്കു ഭ​ക്ഷ​ണം കൊ​ണ്ടു​വ​ന്നു നി​ര​ന്ത​രം ന​ൽ​കു​ക​യും അ​വ​രു​ടെ സാ​മി​പ്യം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ന്ന​തു ഉ​ത്ത​മ മാ​താ​പി​താ​ക്ക​ളു​ടെ ക​ട​മ​ക​ൾ ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച്ച​ക​ളാ​ണ്.

ദി​വ​സം മു​ഴു​വ​ൻ ഈ ​ര​ണ്ടു തൊ​പ്പി​ക്കാ​രും ത​ങ്ങ​ളു​ടെ ക​ട​മ​ക​ളി​ൽ മാ​ത്ര​മാ​ണു  ശ്ര​ദ്ധ ചെ​ലു​ത്തി​യി​ട്ടു​ള്ള​ത്. മ​നു​ഷ്യ​ർ ത​ങ്ങ​ളു​ടെ ജീ​വ​ൻ അ​പാ​യ​പ്പെ​ടു​ത്തു​മോ എ​ന്നോ പി​ടി​കൂ​ടു​മെ​ന്നോ ചി​ന്തി​ക്കാ​തെ പ​റ​ക്ക​മു​റ്റു​ന്ന​തു വ​രെ മ​ക്ക​ളെ സു​ര​ക്ഷി​ത​രാ​യി പ​രി​ച​രി​ക്കു​ന്ന കാ​ഴ്ച്ച  ആ​ശ്ച​ര്യ​ക​ര​മാ​ണ്. പു​റ​മെ നി​ന്നു വീ​ട്ടി​ലെ​ത്തു​ന്ന ആ​രെ​യും  ഈ ​പ​ക്ഷി​ക​ൾ ഭ​യ​ക്കാ​റി​ല്ലെ​ന്നു ഗൃ​ഹ​നാ​ഥ​ൻ പ​റ​യു​ന്നു.

കു​ഞ്ഞു​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞ ദി​വ​സം പ​ക​ൽ ഇ​രു​വ​രും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​മെ​ങ്കി​ലും രാ​ത്രി ആ​ണ്‍​പ​ക്ഷി വീ​ടി​ന​ടു​ത്തു​ള്ള മ​ര​ച്ചി​ല്ല​യി​ൽ കാ​വ​ലി​രി​ക്കും. പു​ല​ർ​ച്ചെ ജ​ന​ൽ തു​റ​ക്കു​ന്പോ​ഴേ​യ്ക്കും എ​ത്തു​ക​യാ​യി ആ ​പി​താ​വ് ത​ന്‍റെ മ​ക്ക​ളെ​യും പെ​ണ്‍​പ​ക്ഷി​യെ​യും കാ​ണാ​ൻ. മ​നു​ഷ്യ​രി​ൽ പോ​ലും ഇ​ന്നു കാ​ണാ​ൻ ഇ​ല്ലാ​ത്ത കു​ടും​ബ ജീ​വി​ത​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക ഈ ​പ​റ​വ​ക​ൾ ന​മു​ക്കു മു​ന്നി​ൽ ജീ​വി​ത​ത്തി​ലൂ​ടെ കാ​ണി​ച്ചു​ത​രി​ക​യാ​ണ്. മ​നു​ഷ്യ​രു​മാ​യി അ​ധി​കം ഇ​ണ​ങ്ങി ജീ​വി​ക്കാ​ത്ത ഈ ​പ​ക്ഷി​ക​ൾ അ​പൂ​ർ​വ​മാ​യേ വീ​ടി​നു​ള്ളി​ൽ കൂ​ടു കൂ​ട്ടാ​റു​ള്ളൂ​വെ​ന്നു പ​ക്ഷി നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു.

Related posts