ത​ത്സ​മ​യ റി​പ്പോ​ര്‍​ട്ടിം​ഗി​നി​ടെ പാ​ക് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യെ കാ​ള കു​ത്തി; വീഡിയോ വൈറൽ

ത​ത്സ​മ​യ റി​പ്പോ​ര്‍​ട്ടിം​ഗി​നി​ടെ പാ​ക്കി​സ്ഥാ​ൻ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യെ കാ​ള കു​ത്തി പ​രി​ക്കേ​ൽ​പി​ച്ചു. തി​ര​ക്കേ​റി​യ ക​ന്നു​കാ​ലി ച​ന്ത​യി​ൽ പ​ശു​ക്ക​ളു​ടെ വി​ല്പ​ന​യെ​ക്കു​റി​ച്ച് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു കാ​ള വ​നി​താ റി​പ്പോ​ര്‍​ട്ട​റെ കു​ത്തി തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. ഇ​ടി കൊ​ണ്ട റി​പ്പോ​ര്‍​ട്ട​ര്‍ നി​ല​വി​ളി​യോ​ടെ തെ​റി​ച്ച് വീ​ഴു​ന്ന​തു വീ​ഡി​യോ​യി​ല്‍ കാ​ണാം. ആ​ളു​ക​ൾ കാ​ള​യെ പി​ടി​ച്ച് മാ​റ്റു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

ലാ​ഹോ​ർ ആ​സ്ഥാ​ന​മാ​യു​ള്ള വാ​ർ​ത്താ സം​ഘ​ട​ന​യാ​യ സി​റ്റി 42 -ന്‍റെ വ​നി​താ റി​പ്പോ​ര്‍​ട്ട​ര്‍​ക്കാ​ണ് കാ​ള​യു​ടെ കു​ത്തേ​റ്റ​ത്. വൈ​റ​ല്‍ വീ​ഡി​യോ​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വാ​യ ഘ​ർ കെ ​ക​ലേ​ഷ് എ​ന്ന ഹാ​ന്‍റി​ല്‍​നി​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്.

 

Related posts

Leave a Comment