വണ്ടിത്താവളം: വീടിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ടു വിലക്കൂടിയ കാളകളെ കാണാതായതായി ഉടമ മീനാക്ഷിപുരം പോലിസിൽ പരാതി നൽകി.വണ്ടിത്താവളം അയ്യപ്പൻകാവ് റഷീദാണ് പരാതിക്കാരൻ. ഇന്നലെ പുലർച്ചെ പതിവുപോലെ ഉടമ തൊഴുത്തിൽ ചെന്നപ്പോഴാണ് സംഭവം അറിയുന്നത്.
വണ്ടിത്താവളം ടൗണിലുള്ള ഒരു വ്യാപാര സ്ഥാപനത്തിലെ സിസിടിവിയിൽ സംശാസ്പദമായ സാഹചര്യത്തിൽ തത്തമംഗലം ഭാഗത്തേക്ക് പാഞ്ഞു പോവുന്നത് കാണപ്പെടുന്നുണ്ട്. ടാർപോളിൻ കൊണ്ട് പിൻഭാഗം പൂർണ്ണമായും മറച്ച നിലയിലാണുള്ളത്.
പുലർച്ചെ 1.35നാണ് വാഹനം കടന്നിരിക്കുന്നത്. നാൽക്കാലി മോഷണവുമായി ബന്ധപ്പെട്ട് പോലിസിനു പ്രാഥമിക വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്.ടൗണിൽ അജ്ഞാത വാഹനം കടക്കുന്നതിനു സെക്കന്റുകൾക്കു മുന്നിൽ മുന്നു ബൈക്കുകളും പോവുന്നുത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
സവാരി വണ്ടിയിൽ ഉപയോഗിക്കുന്ന രണ്ടു കാളകൾക്ക് ഒരു ലക്ഷത്തിൽ കൂടുതൽ വില കണക്കാക്കുന്നുണ്ട്. ബസ് സ്റ്റോപ്പിനു മുന്നിൽ ജനവാസ കേന്ദ്രത്തിലാണ് റഷീദിന്റെ വിട്. വെറും പത്തടി വ്യത്യാസത്തിലാണ് തൊഴുത്തിൽ മൂന്നു കാളകളെ കെട്ടിയിരുന്നത്.
അവയിൽ ഒരെണ്ണം ഏറെ നേരത്തിനു ശേഷം ഒച്ച വെച്ചിരുന്നതായും വീട്ടുകാർ പറയുന്നുണ്ട്. അപരിചതർ എത്തിയിട്ടും കാളകൾ ശബ്ദിക്കാതിരുന്നത് കൂടുതൽ സംശയങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്.
കാലികളുടെ മുഖത്ത് ഏതെങ്കിലും തരത്തിലുള്ള മയക്ക് മരുന്ന് തെളിച്ച് നിർവീരികരിച്ചിട്ടുണ്ടാവുമെന്നാണ് സമീപവാസികൾ കരുതുന്നത്.കാലികൾ മോഷണം പോയ രീതിയിൽ സമീപവാസികളും പരിഭ്രാന്തിയിലായിട്ടു ണ്ട്.