സംഭൽ: ഉത്തർപ്രദേശിൽ മസ്ജിദ് സർവേയെ തുടർന്നു സംഘർഷമുണ്ടായ സംഭലിലും ബുൾഡോസർ പ്രയോഗിച്ച് സർക്കാർ. അനധികൃതമായി നിർമിച്ചെന്നാരോപിച്ച് സംഭലിലെ കെട്ടിടങ്ങൾ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ഇടിച്ചുനിരത്തി. ചില വീടുകൾ വൈദ്യുതി മോഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വിശദീകരിച്ചു. സംഭൽ എംപിയായ സമാജ് വാദി പാർട്ടി നേതാവ് സിയ ഉർ റഹ്മാന്റെ വീടിന് സമീപത്തും പരിശോധനകൾ നടന്നതായി റിപ്പോർട്ടുണ്ട്.
യുപിയിൽ മസ്ജിദ് സർവേക്കിടെ സംഘർഷം: സംഭലിൽ ബുൾഡോസർ പ്രയോഗം
