ഉത്തര്പ്രദേശില് യോഗി ആദിത്യനാഥ് സര്ക്കാര് ക്രിമിനലുകള്ക്കെതിരേ നടപ്പാക്കുന്ന’ബുള്ഡോസര്’ ആക്രമണം മാതൃകയാക്കി മധ്യപ്രദേശ് സര്ക്കാരും
ബലാല്സംഗം, കൊലപാതകം, ഗുണ്ടാ ആക്രമണം എന്നിവയില് പ്രതിയായിട്ടുള്ളവരുടെ വീടുകളിലേക്കും സ്വത്തുക്കളിലേക്ക് ബുള്ഡോസര് ഇറക്കിയാണ് സര്ക്കാര് നേരിടുന്നത്.
പ്രതികള് അനധികൃതമായി കെട്ടിപ്പൊക്കിയ വീടുകളും സ്ഥാപനങ്ങളും അടക്കം സര്ക്കാര് ഉദ്യോഗസ്ഥര് ബുള്ഡോസറുമായി എത്തി ഇടിച്ചുനിരത്തുന്ന കാഴ്ചയാണ് ഇപ്പോള് മധ്യപ്രദേശില് കാണാന് കഴിയുന്നത്.
ഇതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെ ‘ബുള്ഡോസര് മാമ’ എന്ന പേരും വന്നു കഴിഞ്ഞു. ശിവ്രാജ് സിങ് ചൗഹാനെ സ്നേഹത്തോടെ ‘മാമ’ എന്നാണ് ജനം വിളിക്കുന്നത്.
കലാപത്തിനും കൂട്ടബലാല്സംഗത്തിലും പ്രതികളായവരുടെ അനധികൃത വീടുകളും സ്ഥാപനങ്ങളുമാണ് സര്ക്കാര് ഇടിച്ചുനിരപ്പാക്കിയത് എന്നാണ് വിശദീകരണം.
ഷിയോപൂരില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കൂട്ടബലാല്സംഗത്തിന് ഇരയാക്കിയ സംഭവം വലിയ പ്രതിഷേധമാണ് ഉയര്ത്തിയത്.
മൊഹ്സിന്, റിയാസ്, സെഹ്ബാസ് എന്നിവരാണ് കേസിലെ പ്രതികള്. ഇവരുടെ വീടുകള് സര്ക്കാര് ഭൂമി കയ്യേറി നിര്മിച്ചതാണെന്ന് അധികൃതര് കണ്ടെത്തിയതോടെ പൊളിച്ചുകളയാന് മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു.
ഭരണവീഴ്ച മറച്ചുവച്ച് ബുള്സോര് ഇറക്കി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇപ്പോള് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ബിജെപി നേതാക്കള് പ്രതികളായ പീഡനക്കേസില് അവരുടെ വീടുകളും ഇങ്ങനെ പൊളിച്ചുനീക്കാന് സര്ക്കാര് തയാറാകുമോ എന്ന് പ്രതിപക്ഷം ചോദിക്കുന്നു.
യുപിയില് യോഗി ആദിത്യനാഥിന്റെ ബുള്ഡോസര് നടപടിയെ ഭയന്ന് ഒളിവിലായ പീഡനക്കേസ് പ്രതി ഇന്നലെ കീഴടങ്ങിയിരുന്നു.
പ്രതിയുടെ വീടിന് മുന്നില് ബുള്ഡോസര് നിര്ത്തിയ ശേഷം 24 മണിക്കൂറിനുള്ളില് കീഴടങ്ങാന് സമയം നല്കുകയായിരുന്നു.