ന്യൂഡൽഹി: ‘ബുൾഡോസർ രാജി’ൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ തകർക്കാനാകുമെന്ന് സുപ്രീംകോടതി.
കുറ്റാരോപിതരുടെ വീട് പൊളിക്കുന്നത് അവരുടെ കുടുംബങ്ങൾക്ക് കൂടി നൽകുന്ന ശിക്ഷയാണെന്നും വീട് നിൽക്കുന്ന സ്ഥലം അനധികൃതമെങ്കിൽ നോട്ടീസ് നൽകാമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ബി. ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. അവകാശ ലംഘനമെങ്കിൽ നഷ്ട പരിഹാരത്തിന് അർഹതയുണ്ടാകും. മുൻകൂട്ടി നോട്ടീസ് നൽകാതെ വീടുകൾ പൊളിക്കരുത്. 15 ദിവസം മുൻപെങ്കിലും നോട്ടീസ് നൽകണം. പൊളിക്കൽ നടപടി ചിത്രീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.