സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വിവാഹ ആഘോഷങ്ങള്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വിവാഹ ആഘോഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നതും. യുപിയിലെ ഗൊരക്പൂരിലാണു സംഭവം.
വരന്റെയും വധുവിന്റെയും എന്‍ട്രിയാണ് ആഘോഷത്തിൽ ശ്രദ്ധേയമായത്. ബുള്‍ഡോസറിലാണ് ഇരുവരും വരന്റെ വീട്ടിലേക്ക് എത്തിയത്. അലങ്കരിച്ച ബുള്‍ഡോസറിന്റെ മുന്നിലിരുന്ന് വരുന്ന വധുവിനെയും വരനെയും കാണാന്‍ നിരവധി ആളുകളാണ് വഴിയോരത്ത് കാത്തി നില്‍ക്കുന്നത്.
യോഗി ആദിഥ്യനാഥിന്റെ ആരാധകനെന്നു സ്വയം വിശേഷിപ്പിക്കുന്ന കൃഷ്ണ വര്‍മ എന്ന യുവാവാണ് ബുള്‍ഡോസറില്‍ വിവാഹയാത്ര ഒരുക്കിയത്.
യുപി മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ബുള്‍ഡോസറിലെ വിവാഹ യാത്ര എന്നതും ശ്രദ്ധേയമാണ്. നിരവധിപേരാണ് വൈറൽ വീഡിയോയ്ക്ക് കമന്റുമായെത്തിയതും.
Uttar Pradesh: CM Yogi Adityanath's fan, Krishna Verma, celebrated his wedding procession on a bulldozer pic.twitter.com/NBHnkiO8wX
— IANS (@ians_india) July 10, 2024