കോഴിക്കോട്: നഗരത്തില്‍ പട്ടാപ്പകല്‍ ബുള്ളറ്റ് അടിച്ചുമാറ്റിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും മോഷ്ടാവിനെ പിടികൂടാനാകാതെ പോലീസ്.
കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തു നിര്‍ത്തിയിട്ട ബുള്ളറ്റായിരുന്നു മോഷണം പോയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ സിസിടിവികള്‍ പരിശോധിച്ചപ്പോൾ മോഷ്ടാവ് ബുള്ളറ്റ് ഉന്തിക്കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴിയും പ്രചരിപ്പിക്കുന്നുണ്ട്. എന്നിട്ടും അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്നാണ് കസബ പോലീസ് പറയുന്നത്.
സാധാരണഗതിയിൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചാൽ അധികം താമസിയാതെതന്നെ മോഷ്ടാക്കൾ പിടിയിലാകാറുണ്ട്.