ന്യൂഡൽഹി: ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന മാർക്കറ്റായ വിയറ്റ്നാമിലേക്ക് റോയൽ എൽഫീൽഡ്. കമ്പനിയുടെ പ്രമുഖ മോഡലുകളായ ബുള്ളറ്റ് 500, ക്ലാസിക് 500, കോണ്ടിനെന്റൽ ജിടി 535 എന്നിവയാണ് ഹോ ചി മി സിറ്റിയിൽ തുറന്ന സ്റ്റോർ വഴി വിൽക്കുന്നത്.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മിഡ് സൈസ്ഡ് മോട്ടോർ സൈക്കിൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോയൽ എൻഫീൽഡ് മറ്റു രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നത്. ഇന്തോനേഷ്യയിലെ ജക്കാർത്തയിലും ബാലിയിലും കമ്പനിക്ക് ഇപ്പോൾ സ്റ്റോറുകളുണ്ട്. കൂടാതെ തായ്ലൻഡിലെ ബാങ്കോക്കിലും റോയൽ എൻഫീൽഡിന്റെ സാന്നിധ്യമുണ്ട്.