ചെങ്ങന്നൂർ : ഇടനാട് എട്ടൊന്നിൽ സുനിൽ കുമാർ,, കോഴിക്കോട് ഉള്ളിയേരി വലയോട്ടിൽ വീട്ടിൽ ജെറീഷ് എന്നിവരുടെ ബുള്ളറ്റിന്റെ നമ്പറാണ് ഒരേ പോലെ യുള്ളത്.
കൂടാതെ വാഹനത്തിന്റെ ചെയ്സസ് നമ്പറും, എൻജിൻ നമ്പറും ഒന്നു തന്നെയാണ്. 1985 മോഡലാണ് ഇരു ബൈക്കുകളും .അക്കാലത്തെ തിരുവനന്തപുരം രജിസ്ട്രേഷൻ നമ്പരാണ് രണ്ടിനും ഉള്ളത്.
ക്ഷീരകർഷകനായ സുനിൽ കുമാർ 2016ൽ ആണ് ഒഎൽ എക്സിൻ്റെ സഹായത്തോടെ തൻ്റെ ഓമന ബുള്ളറ്റ് മനസില്ലാ മനസോടെ കൊയിലാണ്ടിയിലുള്ള ഒരു പോലീസുകാരന് 85000 രൂപക്ക് വിറ്റത്.
85000 രൂപക്ക് വാങ്ങിയ വാഹനം തന്റെ പേരിൽ ചേർക്കാൻ പോലീസ് ഉദ്യോഗസ്ഥനായ ലിജീഷ് കൊയിലാണ്ടി ആർ ടി ഓഫീസിൽ എത്തിയപ്പോഴാണ് ഇതേ നമ്പറിലുള്ള വാഹനം ആർ ടി ഓഫീസിന്റെ പരിധിയിലുണ്ടെന്ന് കണ്ടെത്തിയത്.
ഇത് മനസിലാക്കിയ ആർടിഒ അധികൃതർ ഇരു വാഹനവും അതാത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുവാൻ നിർദ്ദേശിക്കുകയാണുണ്ടായത്.തുടർന്ന് ലിജീഷ് വാഹനം ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ 5 വർഷമായി ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ വെയിലും മഴയുമേറ്റ് കാടുകയറി നശിക്കുകയാണിപ്പോഴും ഈ വാഹനംവാഹനത്തിന്റെ ഇൻഷുറൻസും ,ടാക്സും രണ്ട് ഉടമകളും അടച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു.
തുടർന്ന് സുനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഫോറൻസിക് പരിശോധനക്ക് അയക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തെ കാത്തിരിപ്പിനു ശേഷം ഈ മാസം ഫോറൻസിക് പരിശോധനാ ഫലം പുറത്തു വന്നത്തോൾ സുനിലിൻ്റെ വാഹനം യഥാർത്ഥ വാഹനമാണെന്ന് കണ്ടെത്തി.
ഇനിയും ജെറീഷിന്റെ വാഹനവും ശാസ്ത്രീയമായി പരിശോധന നടത്തേണ്ടതായിട്ടുണ്ട്. എന്തായാലും ആരുടേയോ കൈയബദ്ധം മൂലം രണ്ട് നിരപരാധികൾ വലഞ്ഞിരിക്കുകയാണ്.