ഒരു ഉറുമ്പു കടിക്കുന്ന വേദന തന്നെ പലര്‍ക്കും സഹിക്കാന്‍ ബുദ്ധിമുട്ടാണ്. അപ്പോള്‍ ഉറുമ്പിന്റെ കടിയേറ്റ് മരിക്കുന്ന കാര്യമോ? ഉറുമ്പു കടിച്ചാല്‍ മരിക്കുമോ എന്ന് ആശ്ചര്യപ്പെടണ്ട. അതിനു കഴിവുള്ള ഉറുമ്പുകളുമുണ്ട് കൂട്ടത്തില്‍. ഓസ്‌ട്രേലിയയുടെ തീരപ്രദേശങ്ങളില്‍ കണ്ടു വരുന്ന “ബുള്‍ ഡോഗ്’ ഉറുമ്പുകള്‍ക്കാണ് ഇത്തരത്തില്‍ മനുഷ്യരെ പ്പോലും കൊല്ലാന്‍ സാധിക്കുന്നത്. കൊമ്പും താടിയും ഉപയോഗിച്ചാണ് ഇവര്‍ സാധാരണയായി ആക്രമിക്കാറ്. 1936ലാണ് ആദ്യമായി ഇവരുടെ ആക്രമണത്തില്‍ ഒരാള്‍ മരിക്കുന്നത്.
1988ല്‍ മരിച്ച വിക്ടോറിയന്‍ കര്‍ഷകനുള്‍പ്പെടെ മരിച്ചവര്‍ മൂന്ന്. മനുഷ്യരെ അല്‍പംപോലും ഭയമില്ലാത്ത ഇവര്‍ അക്രമ സ്വഭാവമുള്ളവരാണ്. ആക്രമണ സമയത്തെ ക്രൗര്യവും നിശ്ചയദാര്‍ഢ്യവുമാണ് ഇവര്‍ക്ക് ബുള്‍ ഡോഗ് ഉറുമ്പുകള്‍ എന്ന പേരു വരാന്‍ കാരണം. ഇവര്‍ പല്ലുകള്‍ ഇരയുടെ ശരീരത്തിലേക്ക് ആഴത്തിലിറക്കുകയും ശരീരത്തോട് പറ്റിച്ചേര്‍ന്നിരിക്കുകയും ചെയ്യുന്നു. കടിയേറ്റ് 15 മിനിറ്റിനകം ഒരു സാധാരണ മനുഷ്യന്‍ മരിക്കാനുള്ള വിഷം ഉള്ളിലേക്ക് ഉറുമ്പുകള്‍ കുത്തി നിറക്കാറുണ്ട്. 0.07 ഇഞ്ച് നീളവും 0.15 ഗ്രാം ഭാരവുമുള്ള ഇവയുടെ ആയുസ് വെറും 21 ദിവസമാണ്.