റോയൽ എൻഫീൽഡ് ബുള്ളറ്റിനായി സമർപ്പിച്ചിരിക്കുന്ന രാജസ്ഥാനിലെ ഒരു ആരാധനാലയത്തിന്റെ കഥയാണ് ഇപ്പോൾ എക്സിൽ വൈറലാകുന്നത്.
‘ബുള്ളറ്റ് ബാബ ക്ഷേത്രം’ എന്ന് വിളിക്കപ്പെടുന്ന രാജസ്ഥാനിലെ ഈ പ്രശസ്തമായ ക്ഷേത്രത്തിൽ RNJ 7773 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള 350 സിസി റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിളാണ് ദൈവം. ചോട്ടില എന്ന ഗ്രാമത്തിലാണ് ഓം ബന്ന ക്ഷേത്രം എന്നും അറിയപ്പെടുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
‘ജോധ്പൂരിനെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന NH62ൽ, പാലി പട്ടണത്തിന് 53 കിലോമീറ്റർ മുമ്പ്, ഒരു ദൈവമില്ലാത്ത ആരാധനാലയം ഉണ്ട്! എല്ലാ വർഷവും നിരവധി ആളുകൾ ദൈവത്തിന് ആദരവും പ്രാർഥനയും അർപ്പിക്കുന്നു’. ആദിത്യ കൊണ്ടവാർ എന്ന എഴുത്തുകാരൻ ക്ഷേത്രത്തെ കുറിച്ച് എക്സിൽ പങ്കുവച്ചത് ഇങ്ങനെയാണ്.
‘ബുള്ളറ്റ് ബാബ ക്ഷേത്രം എന്ന് ഓമനപ്പേരുള്ള ഈ ക്ഷേത്രത്തിൽ പുതിയ ബൈക്ക് വാങ്ങി യുവാക്കൾ സന്ദർശിക്കുന്നു. റോഡിൽ യാത്ര ചെയ്യുന്ന ഭർത്താവിന്റെ സുരക്ഷയ്ക്കായി അനുഗ്രഹം തേടി സ്ത്രീകളും ഇവിടെ എത്തുന്നു. ആരാധനാലയത്തിന് സമീപം ഒരു മരമുണ്ട്. അതിന് ചുറ്റും ആളുകൾ ചുവന്ന നൂൽ കെട്ടുന്നു’. ഇത് ബുള്ളറ്റ് ബാബയിലുള്ള അവരുടെ വിശ്വാസത്തെ സൂചിപ്പിക്കുന്നെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
1988ൽ അപകടത്തിൽപ്പെട്ട് ഇന്ന് ദേവാലയം സ്ഥിതി ചെയ്യുന്നിടത്ത് മരിച്ച ഒരു പ്രാദേശിക ഗ്രാമ നേതാവിന്റെ മകന്റേത് ആണ് ഈ ബുള്ളറ്റ് എന്നാണ് ഐതിഹ്യം. ലോക്കൽ പോലീസ് ബൈക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ അടുത്ത ദിവസം ബൈക്ക് അപകടസ്ഥലത്ത് തിരിച്ചെത്തി.
പോലീസ് ഇത് തിരിച്ചെടുത്തെങ്കിലും വീണ്ടും അപകട സ്ഥലത്തേക്ക് ബുള്ളറ്റ് തിരിച്ചു വന്നു. ഗ്രാമവാസികൾ ഒരു ദേവാലയം പണിയാൻ തീരുമാനിക്കുന്നത് വരെ ഇത് കുറച്ച് ദിവസത്തേക്ക് തുടർന്നു. അദ്ദേഹം എൻഎച്ച് 62 ന്റെ രക്ഷാധികാരിയായി, ആളുകളെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ക്ഷേത്രത്തിന്റെ ഉത്ഭവ കഥ ഇങ്ങനെയാണ്. ഓം ബന്നയുടെ ആത്മാവ് യാത്രക്കാരെ സുരക്ഷിതരാക്കുന്നു എന്നൊരു വിശ്വാസവും ഗ്രാമവാസികൾക്കിടയിലുണ്ട്.
On NH62 connecting Jodhpur and Ahmedabad, 53 kms before the town of Pali, stands a shrine without a god in residence!
— Aditya Kondawar (@aditya_kondawar) December 19, 2023
And yet, every year, scores of people pay their respects and prayers to the deity – a 350 cc Royal Enfield Bullet (RNJ 7773)!
The crazy story of this shrine – pic.twitter.com/29SRgZHVBr