എത്ര മനോഹരമായ ആചാരങ്ങള്‍ ! എവിടെ ഉപേക്ഷിച്ചാലും വണ്ടി നേരം വെളുക്കുമ്പോള്‍ അപകട സ്ഥലത്ത് കാണും ! ബുള്ളറ്റ് ക്ഷേത്രത്തിന്റെ കഥയിങ്ങനെ…

പല തരത്തിലുള്ള ദൈവങ്ങളെ ആരാധിക്കുന്ന ജനങ്ങള്‍ വസിക്കുന്ന നാടാണ് ഇന്ത്യ. ഇത്തരത്തില്‍ ബുള്ളറ്റിനെ ആരാധിക്കുന്ന ഒരു ക്ഷേത്രവുമുണ്ട്. രാജസ്ഥാനിലെ ജോധ്പ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി ഛോട്ടില എന്ന സ്ഥലത്താണ് ഈ ക്ഷേത്രം. ഓം ബന്ന എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ബുള്ളറ്റ് ബാബയെന്നും വിളിപ്പേരുള്ള ഈ ക്ഷേത്രം നിര്‍മ്മിച്ചതിന് പിന്നില്‍ ഒരു കഥയുണ്ട്.

ഛോട്ടില ഗ്രാമത്തലവന്റെ മകന്‍ ഓം സിംഗ് റാത്തോഡാണ് കഥയിലെ നായകന്‍. 1991ല്‍ ഒരു അപകടത്തില്‍ ഓം സിംഗ് മരിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ വാഹനം പിറ്റേ ദിവസം അപകടം നടന്ന സ്ഥലത്ത് ഇരിക്കുന്നതാണ് ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ സാധിച്ചത്.

അവര്‍ വീണ്ടും ഇത് സ്റ്റേഷനില്‍ കൊണ്ടു വച്ചു. ആരും എടുത്തു കൊണ്ട് പോകാതിരിക്കാന്‍ പെട്രോളും കാലിയാക്കി. എന്നാല്‍, പിറ്റേ ദിവസവും ബുള്ളറ്റ് അപകടസ്ഥലത്ത് എത്തി. അതോടെ, വാഹനം ഓം സിംഗിന്റെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

ബന്ധുക്കള്‍ ഈ ബുള്ളറ്റ് മറ്റൊരാള്‍ക്ക് വിറ്റു. എന്നാല്‍ എന്നാല്‍ വീണ്ടും ബുള്ളറ്റ് അപകടസ്ഥലത്ത് എത്തി. ഇതോടെ ബുള്ളറ്റിനെ ഇവിടെ പ്രതിഷ്ഠിച്ച് ഇവിടുത്തുകാര്‍ ആരാധിക്കാന്‍ തുടങ്ങുകയായിരുന്നു.

ഇതോടൊപ്പം നിരവധി കഥകളും പ്രചരിക്കുന്നുണ്ട്. അപകടം പറ്റിയാല്‍ ബാബ രക്ഷിക്കുമെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. ആരാധനയോടൊപ്പം വഴിപാടുകളും ഈ ക്ഷേത്രത്തില്‍ നടത്താറുണ്ട്.

ബിയര്‍ വഴിപാടാണ് പ്രധാനം. ബൈക്കിനു മുകളിലൂടെ ബിയര്‍ ഒഴിച്ചു കൊടുക്കുന്നതാണ് രീതി. ‘ബുള്ളറ്റ് ബിയര്‍’ തന്നെ ആയാല്‍ വഴിപാടിന് കൂടുതല്‍ ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസം.

ക്ഷേത്രത്തിന് മുന്നില്‍ എത്തുമ്പോള്‍ ഹോണ്‍ മുഴക്കുന്നതാണ് മറ്റൊരു വഴിപാട്. ഇങ്ങനെ ഹോണ്‍ മുഴക്കിയില്ലെങ്കില്‍ തിരികെ വീട്ടില്‍ എത്തില്ലെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്.എത്ര മനോഹരമായ ആചാരങ്ങള്‍ അല്ലേ…

Related posts

Leave a Comment