നെടുന്പാശേരി: വെടിയുണ്ടയുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാൻ എത്തിയ ബിഎസ്എഫ് ജവാനെ എയർപോർട്ടിലെ സുരക്ഷാവിഭാഗം പിടികൂടി. ആലപ്പുഴ സ്വദേശി അഭിശങ്കർ (25) ആണു പിടിയിലായത്.
അവധിക്കു നാട്ടിലെത്തിയ ഇയാൾ ഡൽഹിയിലേക്കു മടങ്ങാനെത്തിയതായിരുന്നു. ചെക്കിൻ ബാഗിൽ സുരക്ഷാ പരിശോധനയ്ക്കിടെയാണു ബുള്ളറ്റ് കണ്ടെത്തിയത്. സുരക്ഷാവിഭാഗം ഇയാളെ നെടുന്പാശേരി പോലീസിനു കൈമാറി.