പടച്ചട്ടകള്‍ക്കു പകരം പശച്ചട്ടകള്‍! സൈനികര്‍ക്ക് ആശ്വാസമാവുന്ന കണ്ടുപിടുത്തം; പാഞ്ഞുവരുന്ന വെടിയുണ്ടകളെ തടയുന്ന പശയുമായി വ്യോമസേനാ കേഡറ്റ്

An-Air-Force-Academy-cadet-created-a-bullet-stopping-goo-to-use-for-body-armorഒരു വര്‍ഷത്തിലേറെ നീണ്ട പരീക്ഷണങ്ങളുടേയും ഇരുപതോളം ശ്രമങ്ങളുടേയും ഫലമെന്നവണ്ണം അമേരിക്കന്‍ വ്യോമസേനയിലെ കേഡറ്റായ ഹേലേ വെയര്‍ ഇപ്പോഴിതാ വിപ്ലവകരമായ ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നു. പശ ഉപയോഗിച്ച് പാഞ്ഞുവരുന്ന ബുള്ളറ്റുകളെ തടയുന്നതിനുള്ള കണ്ടുപിടുത്തമാണ് ഇദ്ദേഹം നടത്തിയിരിക്കുന്നത്. ഈ പശ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ദേഹകവചത്തിലൂടെ സാധാരണ ഉപയോഗിച്ചുവരുന്ന ബുള്ളറ്റ് പ്രൂഫുകളുടെ അമിതഭാരം കുറയ്ക്കുക എന്നതാണ് പ്രധാന നേട്ടമായി കണക്കാക്കുന്നത്. 2014 ല്‍ ഒരു പ്രൊജക്ട് വര്‍ക്കിന്റെ ഭാഗമായാണ് ഹേലേ വെയറിന് ഇത്തരമൊരു ആശയം ലഭിക്കുന്നത്. വെടിയുണ്ടകളെ തടയാന്‍ ശേഷിയുള്ള ഫൈബറുകളെക്കുറിച്ചായിരുന്നു അന്നത്തെ പഠനം. സമ്മര്‍ദ്ദം ഏറും തോറും കട്ടികൂടുന്ന ഓബ്ലെക്ക് എന്ന മിശ്രിതത്തെക്കുറിച്ചായി പിന്നീട് ഗവേഷണം. വെടിയുണ്ടകളെ തടയാന്‍ സാധിക്കുന്ന മിശ്രിതം കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോ. സിയൂസ് ബുക്കിന്റെ ഉപദേശങ്ങളും ലഭിച്ചു.

bullet-proof-army.jpg.image.784.410

ഇതിനിടെ ഉണങ്ങുമ്പോള്‍ കട്ടി കൂടുന്ന പശിമയുള്ള വസ്തു കണ്ടെത്തിയത് ഗവേഷണത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു. സൈനികര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ ഈ ഗവേഷണഫലത്തെ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തില്‍ വെയര്‍ സമീപിച്ചത് അമേരിക്കന്‍ വ്യോമസേനാ അക്കാദമിയിലെ സ്റ്റാറ്റജിക്ക് സ്റ്റഡീസ് കേഡറ്റായ റയാന്‍ ബുര്‍ക്കിനെയാണ്. അമേരിക്കന്‍ സൈന്യത്തില്‍ സേവനമനുഷ്ടിച്ചിട്ടുള്ള ബുര്‍ക്കിന് നിലവിലെ പട്ടാളക്കാരുടെ പടച്ചട്ടയെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ടായിരുന്നു. 2016 പകുതിയോടെയാണ് എയര്‍ഫോഴ്സ് സിവില്‍ എന്‍ജിനീയറിംഗ് സെന്ററിലെ ഗവേഷകരുടെ കൂടി അനുമതിയോടെ ഈ ലക്ഷ്യത്തില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ആദ്യകാല മിശ്രിതങ്ങളൊന്നും ഫലം കണ്ടില്ല. വെടിയുണ്ടകള്‍ അവയെ തുളച്ച് പൊയ്‌ക്കൊണ്ടിരുന്നു. പിന്നീടാണ് പാളികളായി മിശ്രിതങ്ങള്‍ ഉപയോഗിക്കുകയെന്ന രീതിയിലേക്ക് അവര്‍ എത്തിയത്.

screen shot 2017-05-15 at 102915 am.png

ആദ്യ പരീക്ഷണത്തില്‍ തന്നെ വടിയുണ്ടയെ ഇവരുടെ കൃത്രിമ മിശ്രിതം തടഞ്ഞു. 9 എംഎം ബുള്ളറ്റുകള്‍ മുതല്‍ 40 സ്മിത്ത് ആന്റ് വെസ്സണ്‍ റൗണ്ട്, .44 മാഗ്‌നം റൗണ്ട് ബുള്ളറ്റുകള്‍ വരെ ഹേലേ വെയറിന്റേയും റയാന്‍ ബുര്‍ക്കിന്റേയും കൃത്രിമ പശ തടഞ്ഞു. 9 എംഎം വെടിയുണ്ടകള്‍ പാളികളെ കടന്നുവെങ്കിലും ഫൈബര്‍ തടസത്തിന് മുന്നില്‍ കീഴടങ്ങി. .40 ബുള്ളറ്റ് മൂന്നാം പാളിയിലും .44 വെടിയുണ്ട ആദ്യപാളിയിലും കീഴടങ്ങി. ആനകളെ വെടിവെച്ച് വീഴ്ത്തുന്നതിന് ഉപയോഗിക്കുന്നവയാണ് .44 മാഗ്‌നം വെടിയുണ്ടകള്‍. ഈ പരീക്ഷണങ്ങളിലൂടെ ടൈപ്പ് 3 പടച്ചട്ടയുടെ ശേഷി ഇവരുടെ മിശ്രിതത്തിന് ലഭിച്ചു. അമേരിക്കന്‍ വ്യോമസേന ഉപയോഗിക്കുന്നത് ടൈപ്പ് 3 പടച്ചട്ടയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. അമേരിക്കന്‍ നാവിക സൈനികര്‍ സുരക്ഷാ ഉപകരണങ്ങളും ആയുധങ്ങളുമടക്കം ശരാശരി 53 കിലോഗ്രാം ചുമക്കുന്നുവെന്നാണ് കണക്കാക്കുന്നത്. കരസൈനികരുടെ കാര്യമെടുത്താല്‍ ഇത് 57 കിലോഗ്രാമോളം വരും. ഇതില്‍ പടച്ചട്ടക്ക് മാത്രം മൂന്ന് കിലോഗ്രാമോളം തൂക്കമുണ്ട്. ഈ തൂക്കത്തില്‍ കാര്യമായ കുറവ് വരുത്താന്‍ ഇവരുടെ പശ കണ്ടുപിടുത്തത്തിനാകുമെന്നാണ് കരുതുന്നത്. ഏതായാലും രാജ്യംകാക്കുന്ന സൈനികര്‍ക്ക് വലിയതോതില്‍ ആശ്വാസമാവുന്നതാണ് ഈ കണ്ടുപിടുത്തം എന്നുവേണം പറയാന്‍.

screen shot 2017-05-15 at 103046 am.png

Related posts