ചാലക്കുടി: 18 കാരികളായ കൂടപ്പുഴ തൊഴുത്തുപറന്പിൽ അനഘ, ആറ്റപ്പാടം എലുവത്തിങ്കൽ ബേബിയുടെ മകൾ ആൻസി മരിയ എന്നിവരാണ് ബുള്ളറ്റിൽ ഹിമാലയം യാത്രയ്ക്കൊരുങ്ങുന്നത്. ജൂണ്‍ 19നാണ് ഡൽഹിയിൽനിന്നും യാത്ര ആരംഭിക്കുന്നത്. എന്നാൽ യാത്രയ്ക്കുവേണ്ടിവരുന്ന സാന്പത്തികച്ചെലവിനുവേണ്ടി സുമനസ്സുകളുടെ സഹായം തേടുകയാണ്. ഡൽഹിയിൽനിന്നും ഹിമാലയത്തിൽ പോയി മടങ്ങിവരാൻ അഞ്ചുലക്ഷം രൂപ ചെലവുവരും.
എട്ടാംക്ലാസ് തുടങ്ങിയാണ് ഇവർ ബുള്ളറ്റിൽ പരിശീലനം തുടങ്ങിയത്. ആദ്യം നാട്ടുകാരും വീട്ടുകാരും എതിർത്തെങ്കിലും പിന്നീട് എല്ലാവരും പ്രോത്സാഹിപ്പിച്ചു. കോയന്പത്തൂർ, അട്ടപ്പാടി, വാഗമണ്‍ എന്നിവിടങ്ങളിൽ ബുള്ളറ്റിൽ യാത്ര നടത്തിയിട്ടുണ്ട്. അനഖ മാള കാർമൽ കോളജിലെ ഗ്രാഫിക് ഡിസൈൻ വിദ്യാർഥിനിയാണ്.
ആൻസി കോയന്പത്തൂരിലെ ബിബിഎ വിദ്യാർഥിനിയാണ്. നഗരസഭയുടേയും മറ്റു സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും സഹായം ഇവർ പ്രതീക്ഷിക്കുകയാണ്.
സന്തോഷ് ട്രോഫി താരം വിപിൻ തോമ സിനും മികച്ച സംവിധായക നുള്ള അവാർഡ് നേടിയ ലിജോ പല്ലിശേരിക്കും ഇന്നലെ പൗരാ വലി നൽകിയ സ്വീകരണ ഘോഷയാത്രയുടെ മുന്പിൽ ബുള്ളറ്റിൽ സഞ്ചരിച്ച് ഇവർ ജനശ്രദ്ധ നേടിയിരുന്നു.