അഹമ്മദാഹാദ്: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026 മുതൽ പ്രവർത്തനം ആരംഭിക്കുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ വച്ചായിരുന്നു സ്വപ്നപദ്ധതിയെക്കുറിച്ചുള്ള മന്ത്രിയുടെ പ്രഖ്യാപനം.
സൂറത്ത് മുതൽ ബിലിമോറ വരെയാണ് ബുള്ളറ്റ് ട്രെയിൽ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 270 കിലോമീറ്ററോളം നീളമുള്ള ട്രാക്കിന്റെ അടിത്തറയുടെ പണികൾ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര, ഹവേലി എന്നീ സ്ഥലങ്ങളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. ഇവിടെ പദ്ധതിയുടെ നിർമാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.