ആ ബംപര്‍ ഭാഗ്യവാനെ കണ്ടെത്തി; പരപ്പനങ്ങാടി സ്വദേശി മുസ്തഫ

സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ ഭാഗ്യവാനെ കണ്ടെത്തി. പരപ്പനങ്ങാടിക്ക് സമീപം പാലത്തിങ്കല്‍ ചുഴലി സ്വദേശി മുസ്തഫയാണ് ബംപര്‍ അടിച്ച ഭാഗ്യവാന്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ബംപര്‍ നറുക്കെടുപ്പിന്‍റെ ഭാഗ്യവാനെ ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. ജിഎസ്ടിയും ഏജന്റ് കമ്മീഷനും കഴിച്ച് 6.30 കോടി രൂപ മുസ്തഫക്ക് കിട്ടും. സമ്മാനടിക്കറ്റ് ഫെഡറല്‍ ബാങ്ക് പരപ്പനങ്ങാടി ബ്രാഞ്ചില്‍ അഭിഭാഷകന്‍ മുഖേന കൈമാറി.

മാവേലി കനിഞ്ഞ മഹാഭാഗ്യവാനെ തേടി കേരളം കാത്തിരിപ്പ് തുടരുകയായിരുന്നു. മലപ്പുറം പരപ്പനങ്ങാടിയില്‍ വിറ്റ ലോട്ടറി ടിക്കറ്റാണെന്നറിഞ്ഞതു മുതല്‍ നാട്ടുകാര്‍ ഭാഗ്യവാനാരന്നെറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു. പരപ്പനങ്ങാടി ഐശ്വര്യ ലോട്ടറി ഏജന്‍സിയിലെ കോട്ടന്തല പൂച്ചേങ്ങല്‍ക്കുന്നത്ത് ഖാലിദില്‍ നിന്നാണ് മുസ്തഫ മാഹാഭാഗ്യം കൊണ്ടുവന്ന ലോട്ടറി വാങ്ങിയത്. ഖാലിദ് പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍പ്പന നടത്തുന്നയാളാണ്.

Related posts