പാറൽ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻസി ലഭിച്ചാൽ അത് ഏറ്റവും വലിയ അംഗീകാരമായി സ്വീകരിക്കുമെന്ന് പേസർ ജസ്പ്രീത് ബുംറ.
വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻസിയും ഒഴിവായതോടെ ഇന്ത്യയുടെ ദീർഘനാളത്തേക്കുള്ള ക്യാപ്റ്റൻ ആരാണെന്നുള്ള അന്വേഷണത്തിലാണ് ബിസിസിഐ.
അടുത്ത വർഷം രോഹിത്ത് ശർമയ്ക്ക് 35 വയസ് പൂർത്തിയാകുന്ന സാഹചര്യവും കണക്കാക്കിയാണിത്.
നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആരംഭിക്കുന്ന മൂന്ന് മത്സര ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഉപനായകനാണ് ബുംറ.