ഓ​​ൾ ഫോ​​ർ​​മാ​​റ്റ് ഗ്രേറ്റസ്റ്റായി ബും​​റ​​യെ വാ​​ഴ്ത്തി ക്രി​​ക്ക​​റ്റ് ലോ​​കം

ബ്രി​​ഡ്ജ്ടൗ​​ണ്‍ (ബാ​​ർ​​ബ​​ഡോ​​സ്): ക്രി​​ക്ക​​റ്റി​​ൽ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​ൻ അ​​ഥ​​വാ ഗോ​​ട്ട് (ഗ്രേ​​റ്റ​​സ്റ്റ് ഓ​​ഫ് ഓ​​ൾ ടൈം) ​​ആ​​രെ​​ന്നു ചോ​​ദി​​ച്ചാ​​ൽ ഉ​​ത്ത​​ര​​ങ്ങ​​ൾ പ​​ല​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഇ​​തി​​ഹാ​​സം ഡോ​​ണ്‍ ബ്രാ​​ഡ്മാ​​ൻ, ഇ​​ന്ത്യ​​ൻ ഇ​​തി​​ഹാ​​സം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ എ​​ന്നി​​ങ്ങ​​നെ നീ​​ളും പേ​​രു​​ക​​ൾ.

എ​​ന്നാ​​ൽ, ചോ​​ദ്യം ഇ​​താ​​ണ്… ഗ്രേ​​റ്റ​​സ്റ്റ് ഓ​​ഫ് ഓ​​ൾ ഫോ​​ർ​​മാ​​റ്റ് ബൗ​​ള​​ർ ആ​​രാ​​ണ്…? ഒ​​രൊ​​റ്റ ഉ​​ത്ത​​രം, ജ​​സ്പ്രീ​​ത് ബും​​റ. ക​​ർ​​ട്‌​‌ലി ആം​​ബ്രോ​​സ്, വ​​സിം അ​​ക്രം, ഗ്ലെ​​ൻ മ​​ഗ്രാ​​ത്ത്, ഷെ​​യ്ൻ വോ​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​രെ​​ല്ലാം ബും​​റ​​യ്ക്കു മു​​ന്നി​​ൽ മാ​​റി​​നി​​ൽ​​ക്കും.

ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ 20.69 ശ​​രാ​​ശ​​രി​​യി​​ൽ 159 വി​​ക്ക​​റ്റ്, ഏ​​ക​​ദി​​ന​​ത്തി​​ൽ 4.59 ഇ​​ക്കോ​​ണ​​മി​​യി​​ൽ 149 വി​​ക്ക​​റ്റ്, ട്വ​​ന്‍റി-20​​യി​​ൽ 6.36 ഇ​​ക്കോ​​ണ​​മി​​യി​​ൽ 82 വി​​ക്ക​​റ്റും. ഈ ​​പ്ര​​ക​​ട​​ന​​മാ​​ണ് ഓ​​ൾ ഫോ​​ർ​​മാ​​റ്റ് ക്രി​​ക്ക​​റ്റി​​ലെ ബൗ​​ളിം​​ഗ് ഗോ​​ട്ട് എ​​ന്ന വി​​ശേ​​ഷ​​ണ​​ത്തി​​ന് ബും​​റ​​യെ അ​​ർ​​ഹ​​മാ​​ക്കു​​ന്ന​​ത്.

2024 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ബും​​റ​​യു​​ടെ മാ​​ജി​​ക്ക് ബൗ​​ളിം​​ഗി​​ന്‍റെ അ​​ന്പ​​ര​​പ്പി​​ലാ​​ണ് എ​​തി​​രാ​​ളി​​ക​​ൾ. സൂ​​പ്പ​​ർ എ​​ട്ട് ഗ്രൂ​​പ്പ് ഒ​​ന്നി​​ലെ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ ബും​​റ എ​​റി​​ഞ്ഞ​​ത് 20 ഡോ​​ട്ട്ബോ​​ളാ​​ണ്. നാ​​ല് ഓ​​വ​​റി​​ൽ ഒ​​രു മെ​​യ്ഡ​​നും എ​​റി​​ഞ്ഞു. 3/7 എ​​ന്ന​​താ​​യി​​രു​​ന്നു ബും​​റ​​യു​​ടെ ബൗ​​ളിം​​ഗ് ഫി​​ഗ​​ർ.

◄നാ​​ലു ബൗ​​ണ്ട​​റി മാ​​ത്രം ►

ഈ ​​ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ബും​​റ ഇ​​തു​​വ​​രെ എ​​റി​​ഞ്ഞ​​ത് 15 ഓ​​വ​​ർ. അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രേ മൂ​​ന്നും പാ​​ക്കി​​സ്ഥാ​​ൻ, യു​​എ​​സ്എ, അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ടീ​​മു​​ക​​ൾ​​ക്കെ​​തി​​രേ നാ​​ല് ഓ​​വ​​ർ വീ​​ത​​വും. അ​​താ​​യ​​ത് 90 പ​​ന്ത് ഇ​​തു​​വ​​രെ ബും​​റ ഈ ​​ലോ​​ക​​ക​​പ്പി​​ൽ എ​​റി​​ഞ്ഞു. മൂ​​ന്നു ഫോ​​റും ഒ​​രു സി​​ക്സും അ​​ട​​ക്കം നാ​​ലു ത​​വ​​ണ മാ​​ത്ര​​മാ​​ണ് എ​​തി​​ർ ബാ​​റ്റ​​ർ​​മാ​​ർ​​ക്ക് ബും​​റ​​യു​​ടെ പ​​ന്ത് വേ​​ലി​​ക്കെ​​ട്ട് ക​​ട​​ത്താ​​ൻ ഇ​​തു​​വ​​രെ സാ​​ധി​​ച്ച​​ത്.

അ​​തി​​ൽ ഒ​​രു ഫോ​​റും ഒ​​രു സി​​ക്സും അ​​മേ​​രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ഗ്രൂ​​പ്പ് എ ​​പോ​​രാ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു. ആ ​​മ​​ത്സ​​ര​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് ബും​​റ​​യ്ക്ക് വി​​ക്ക​​റ്റ് ല​​ഭി​​ക്കാ​​തി​​രു​​ന്ന​​തും ഇ​​ക്കോ​​ണ​​മി റേ​​റ്റ് ആ​​റി​​നു (6.25) മു​​ക​​ളി​​ൽ പോ​​യ​​തും (4-0-25-0). അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രേ 3-1-6-2, പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ 4-0-14-3, അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ 4-1-7-3 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ബും​​റ​​യു​​ടെ ഇ​​തു​​വ​​രെ​​യു​​ള്ള മാ​​സ്മ​​രി​​ക​​ത.

◄ഇ​​ക്കോ​​ണ​​മി 3.46 ►

ഐ​​സി​​സി 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ഇ​​തു​​വ​​രെ​​യു​​ള്ള എ​​ല്ലാ ബൗ​​ളിം​​ഗ് പ്ര​​ക​​ട​​ന​​ങ്ങ​​ളും വി​​ല​​യി​​രു​​ത്തി​​യാ​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച ഇ​​ക്കോ​​ണ​​മി​​യു​​ള്ള ര​​ണ്ടാ​​മ​​ത് ബൗ​​ള​​റാ​​ണ് ജ​​സ്പ്രീ​​ത് ബും​​റ. ചു​​രു​​ങ്ങി​​യ​​ത് 10 ഓ​​വ​​ർ എ​​റി​​ഞ്ഞ ബൗ​​ള​​ർ​​മാ​​രു​​ടെ ക​​ണ​​ക്കാ​​ണി​​ത്. 3.46 ആ​​ണ് ബും​​റ​​യു​​ടെ ഇ​​ക്കോ​​ണ​​മി. 3.00 ഇ​​ക്കോ​​ണ​​മി​​യു​​മാ​​യി ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ടിം ​​സൗ​​ത്തി മാ​​ത്ര​​മാ​​ണ് ബും​​റ​​യ്ക്കു മു​​ന്നി​​ലു​​ള്ള​​ത്. ന്യൂ​​സി​​ല​​ൻ​​ഡ് താ​​ര​​ങ്ങ​​ളാ​​യ ട്രെ​​ന്‍റ് ബോ​​ൾ​​ട്ട് (3.68), ലോ​​ക്കി ഫെ​​ർ​​ഗൂ​​സ​​ണ്‍ (4.00), പാ​​ക്കി​​സ്ഥാ​​ന്‍റെ ഇ​​മാ​​ദ് വാ​​സിം (4.00) എ​​ന്നി​​വ​​രാ​​ണ് ഇ​​ക്കോ​​ണ​​മി​​യി​​ൽ ആ​​ദ്യ അ​​ഞ്ചു സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ള്ള മ​​റ്റ് ബൗ​​ള​​ർ​​മാ​​ർ.

 

 

 

 

 

Related posts

Leave a Comment