വ​​ണ്ട​​ർ ബും…ജസ്പ്രീത് ബുംറയ്ക്കു റിക്കാർഡ് നേട്ടം

മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് എ​​തി​​രാ​​യ ബോ​​ക്സിം​​ഗ് ഡേ ​​ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ നാ​​ലാം​​ദി​​ന​​ത്തി​​ലെ ഹൈ​​ലൈ​​റ്റ് ഇ​​ന്ത്യ​​ൻ പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ റി​​ക്കാ​​ർ​​ഡ് വി​​ക്ക​​റ്റ് നേ​​ട്ട​​മാ​​യി​​രു​​ന്നു. ഓ​​സീ​​സ് കൗ​​മാ​​ര ഓ​​പ്പ​​ണ​​ർ സാം ​​കോ​​ണ്‍​സ്റ്റാ​​സി​​ന്‍റെ വി​​ക്ക​​റ്റ് തെ​​റി​​പ്പി​​ച്ച ബും​​റ​​യുടെ വ​​ണ്ട​​ർ ബോ​​ളും ബൗ​​ളേ​​ഴ്സ് എൻ​​ഡി​​ലേ​​ക്കു​​ള്ള ഡ​​യ​​റ​​ക്ട് ത്രോ​​യി​​ലൂ​​ടെ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്കി​​നെ ഋ​​ഷ​​ഭ് പ​​ന്ത് റ​​ണ്ണൗ​​ട്ടാ​​ക്കി​​യ​​തും ന​​ഥാ​​ൻ ലി​​യോ​​ണി​​ന്‍റെ പ്ര​​തി​​രോ​​ധ​​ക്കോ​​ട്ട​​യു​​മാ​​യി​​രു​​ന്നു നാ​​ലാം​​ദി​​ന​​ത്തി​​ലെ മ​​റ്റു പ്ര​​ത്യേ​​ക​​ത​​ക​​ൾ.

ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ സ്കൂ​​പ്പ് ഷോ​​ട്ടി​​ലൂ​​ടെ ത​​ന്നെ തു​​ട​​രെ ബൗ​​ണ്ട​​റി ക​​ട​​ത്തി​​യ പ​​ത്തൊ​​ന്പ​​തു​​കാ​​ര​​ൻ കോ​​ണ്‍​സ്റ്റാ​​സി​​ന്‍റെ ബാ​​റ്റി​​നും പാ​​ഡി​​നും ഇ​​ട​​യി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​യ പ​​ന്താ​​യി​​രു​​ന്നു വി​​ക്ക​​റ്റ് ഇ​​ള​​ക്കി​​യ​​ത്. ആ ​​വി​​ക്ക​​റ്റ് നേ​​ട്ടം ഇ​​രു​​കൈ​​യും ഉ​​യ​​ർ​​ത്തി ഗാ​​ല​​റി​​യി​​ലേ​​ക്ക് ആ​​വേ​​ശ​​ത്തോ​​ടെ വീ​​ശി​​യാ​​യി​​രു​​ന്നു ബും​​റ ആ​​ഘോ​​ഷി​​ച്ച​​ത്. പ​​തി​​വി​​നു വി​​പ​​രീ​​ത​​മാ​​യി​​രു​​ന്നു ആ ​​ആ​​ഘോ​​ഷ​​മെ​​ന്ന​​തും വാ​​സ്ത​​വം. സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലും ബും​​റ​​യു​​ടെ ഈ ​​ആ​​ഘോ​​ഷം ത​​രം​​ഗ​​മാ​​യി.

അ​​തി​​വേ​​ഗം ബും​​റ 200ൽ

​​ടെ​​സ്റ്റി​​ൽ ഏ​​റ്റ​​വും കു​​റ​​വ് റ​​ണ്‍​സ് വ​​ഴ​​ങ്ങി 200 വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കു​​ന്ന പു​​രു​​ഷ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് ബും​​റ ഇ​​ന്ന​​ലെ കു​​റി​​ച്ച​​ത്. മാ​​ത്ര​​മ​​ല്ല, 200 വി​​ക്ക​​റ്റ് ഏ​​റ്റ​​വും കു​​റ​​വ് പ​​ന്ത് എ​​റി​​ഞ്ഞ് നേ​​ടി​​യ​​തി​​ൽ നാ​​ലാം സ്ഥാ​​ന​​ത്തും ബും​​റ എ​​ത്തി. ശ​​രാ​​ശ​​രി 20ൽ ​​താ​​ഴെ ബൗ​​ളിം​​ഗ് റേ​​റ്റു​​മാ​​യി 200 വി​​ക്ക​​റ്റ് നേ​​ട്ട​​ത്തി​​ൽ എ​​ത്തു​​ന്ന ആ​​ദ്യ ബൗ​​ള​​ർ എ​​ന്ന ച​​രി​​ത്ര നേ​​ട്ട​​വും ബും​​റ കു​​റി​​ച്ചു. 19.56 ആ​​ണ് നി​​ല​​വി​​ൽ ബും​​റ​​യു​​ടെ ബൗ​​ളിം​​ഗ് ശ​​രാ​​ശ​​രി. 3912 റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് 200 വി​​ക്ക​​റ്റി​​നി​​ടെ ബും​​റ വ​​ഴ​​ങ്ങി​​യ​​ത്.

4067 റ​​ണ്‍​സ് വ​​ഴ​​ങ്ങി 200 വി​​ക്ക​​റ്റ് തി​​ക​​ച്ച വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ഇ​​തി​​ഹാ​​സം ജോ​​യ​​ൽ ഗാ​​ർ​​ന​​റി​​ന്‍റെ റി​​ക്കാ​​ർ​​ഡ് ബും​​റ ഇ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​യാ​​ക്കി. 4077 റ​​ണ്‍​സ് വ​​ഴ​​ങ്ങു​​ന്ന​​തി​​നി​​ടെ 200 വി​​ക്ക​​റ്റ് ക്ല​​ബ്ബി​​ൽ എ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മു​​ൻ പേ​​സ​​ർ ഷോ​​ണ്‍ പൊ​​ള്ളോ​​ക്കാ​​ണ് പ​​ട്ടി​​ക​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്ത്. 4000 റ​​ണ്‍​സ് വ​​ഴ​​ങ്ങു​​ന്ന​​തി​​നു മു​​ന്പ് 200 വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ന്ന ആ​​ദ്യ ബൗ​​ള​​ർ എ​​ന്ന നേ​​ട്ട​​വും ഇ​​തോ​​ടെ ബും​​റ​​യ്ക്കു സ്വ​​ന്തം. 44-ാം ടെ​​സ്റ്റി​​ലാ​​ണ് ബും​​റ 200 വി​​ക്ക​​റ്റ് ക്ല​​ബ്ബി​​ലെ​​ത്തി​​യ​​ത്.

വാ​​ല​​റ്റ ച​​രി​​തം; 744 പ​​ന്തു​​ക​​ൾ

105 റ​​ണ്‍​സു​​മാ​​യി മൂ​​ന്നാം​​ദി​​നം ക്രീ​​സ് വി​​ട്ട നി​​തീ​​ഷ് കു​​മാ​​ർ 114 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​യ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 369ൽ ​​അ​​വ​​സാ​​നി​​ച്ചു.

ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ സാം ​​കോ​​ണ്‍​സ്റ്റാ​​സ് (8), ട്രാ​​വി​​സ് ഹെ​​ഡ് (1), മി​​ച്ച​​ൽ മാ​​ർ​​ഷ് (0), അ​​ല​​ക്സ് കാ​​രെ (2) എ​​ന്നി​​വ​​രെ പു​​റ​​ത്താ​​ക്കി ബും​​റ ഇ​​ടി​​ത്തീ​​യാ​​യി. 70 റ​​ണ്‍​സ് നേ​​ടി​​യ മാ​​ർ​​ന​​സ് ല​​ബൂ​​ഷെ​​യ്നാ​​യി​​രു​​ന്നു ഓ​​സീ​​സി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ലെ ര​​ക്ഷ​​ക​​ൻ. അ​​ർ​​ധ​​സെ​​ഞ്ചു​​റി തി​​ക​​യ്ക്കു​​ന്ന​​തി​​നു മു​​ന്പ് ആ​​കാ​​ശ് ദീ​​പി​​ന്‍റെ പ​​ന്തി​​ൽ ല​​ബൂ​​ഷെ​​യ്നെ യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ വി​​ട്ടു​​ക​​ള​​ഞ്ഞി​​രു​​ന്നു.

പി​​ന്നീ​​ട് വാ​​ല​​റ്റ​​ത്ത് പാ​​റ്റ് ക​​മ്മി​​ൻ​​സും (41) ന​​ഥാ​​ൻ ലി​​യോ​​ണും (41 നോ​​ട്ടൗ​​ട്ട്) സ്കോ​​ട്ട് ബോ​​ല​​ണ്ടും (10 നോ​​ട്ടൗ​​ട്ട്) ചേ​​ർ​​ന്നു പ്ര​​തി​​രോ​​ധം തീ​​ർ​​ത്ത​​തോ​​ടെ 228/9 എ​​ന്ന സ്കോ​​റി​​ൽ ഓ​​സ്ട്രേ​​ലി​​യ നാ​​ലാം​​ദി​​നം ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​പ്പി​​ച്ചു. 10-ാം വി​​ക്ക​​റ്റി​​ൽ ലി​​യോ​​ണും ബോ​​ല​​ണ്ടും ചേ​​ർ​​ന്ന് 55 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട് ഇ​​തി​​നോ​​ട​​കം സ്വ​​ന്ത​​മാ​​ക്കി. 333 റ​​ണ്‍​സ് ലീ​​ഡാ​​ണ് ആ​​തി​​ഥേ​​യ​​ർ​​ക്കു​​ള്ള​​ത്.

മെ​​ൽ​​ബ​​ണ്‍ ടെ​​സ്റ്റി​​ൽ എ​​ട്ട് മു​​ത​​ൽ 11വ​​രെ​​യു​​ള്ള ബാ​​റ്റ​​ർ​​മാ​​ർ ഇ​​തി​​നോ​​ട​​കം 744 പ​​ന്തു​​ക​​ൾ നേ​​രി​​ട്ടു. 1980നു​​ശേ​​ഷം ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ ടെ​​സ്റ്റു​​ക​​ളി​​ൽ റിക്കാർഡാണി​​ത്.

സ്കോ​​ർ​​ബോ​​ർ​​ഡ്

ഓ​​സ്ട്രേ​​ലി​​യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: 474 (122.4)
ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: ജ​​യ്സ്വാ​​ൾ റ​​ണ്ണൗ​​ട്ട് 82, രോ​​ഹി​​ത് സി ​​ബോ​​ല​​ണ്ട് ബി ​​ക​​മ്മി​​ൻ​​സ് 3, രാ​​ഹു​​ൽ ബി ​​ക​​മ്മി​​ൻ​​സ് 24, കോ​​ഹ്‌​ലി ​സി ​കാ​​രെ ബി ​​ബോ​​ല​​ണ്ട് 36, ആ​​കാ​​ശ് സി ​​ലി​​യോ​​ണ്‍ ബി ​​ബോ​​ല​​ണ്ട് 0, പ​​ന്ത് സി ​​ലി​​യോ​​ണ്‍ ബി ​​ബോ​​ല​​ണ്ട് 28, ജ​​ഡേ​​ജ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ലി​​യോ​​ണ്‍ 17, നി​​തീ​​ഷ് സി ​​സ്റ്റാ​​ർ​​ക്ക് ബി ​​ലി​​യോ​​ണ്‍ 114, വാ​​ഷിം​​ഗ്ട​​ണ്‍ സി ​​സ്മി​​ത്ത് ബി ​​ലി​​യോ​​ണ്‍ 50, ബും​​റ സി ​​ഖ്വാ​​ജ ബി ​​ക​​മ്മി​​ൻ​​സ് 0, സി​​റാ​​ജ് നോ​​ട്ടൗ​​ട്ട് 4, എ​​ക്സ്ട്രാ​​സ് 11, ആ​​കെ 369 (119.3)
വി​​ക്ക​​റ്റ് വീ​​ഴ്ച: 1-8, 2-51, 3-153, 4-154, 5-159, 6-191, 7-221, 8-348, 9-350, 10-369.

ബൗ​​ളിം​​ഗ്: സ്റ്റാ​​ർ​​ക്ക് 25-2-86-0, ക​​മ്മി​​ൻ​​സ് 29-6-89-3, ബോ​​ല​​ണ്ട് 27-7-57-3, ലി​​യോ​​ണ്‍ 28.3-4-96-3, മി​​ച്ച​​ൽ മാ​​ർ​​ഷ് 7-1-28-0, ഹെ​​ഡ് 3-0-11-0.
ഓ​​സീ​​സ് ര​​ണ്ടാം ഇ​​ന്നിം​​ഗ്സ്: കോ​​ണ്‍​സ്റ്റാ​​സ് ബി ​​ബും​​റ 8, ഖ്വാ​​ജ ബി ​​സി​​റാ​​ജ് 21, ല​​ബൂ​​ഷെ​​യ്ൻ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​സി​​റാ​​ജ് 70, സ്മി​​ത്ത് സി ​​പ​​ന്ത് ബി ​​സി​​റാ​​ജ് 13, ഹെ​​ഡ് സി ​​നി​​തീ​​ഷ് ബി ​​ബും​​റ 1, മി​​ച്ച​​ൽ മാ​​ർ​​ഷ് സി ​​പ​​ന്ത് ബി ​​ബും​​റ 0, കാ​​രെ ബി ​​ബും​​റ 2, ക​​മ്മി​​ൻ​​സ് സി ​​രോ​​ഹി​​ത് ബി ​​ജ​​ഡേ​​ജ 41, സ്റ്റാ​​ർ​​ക്ക് റ​​ണ്ണൗ​​ട്ട് 5, ലി​​യോ​​ണ്‍ നോ​​ട്ടൗ​​ട്ട് 41, ബോ​​ല​​ണ്ട് നോ​​ട്ടൗ​​ട്ട് 10, എ​​ക്സ്ട്രാ​​സ് 16, ആ​​കെ 228/9 (82).

വി​​ക്ക​​റ്റ് വീ​​ഴ്ച: 1-20, 2-43, 3-80, 4-85, 5-85, 6-91, 7-148, 8-156, 9-173.
ബൗ​​ളിം​​ഗ്: ബും​​റ 24-7-56-4, ആ​​കാ​​ശ് 17-4-53-0, സി​​റാ​​ജ് 22-4-66-3, ജ​​ഡേ​​ജ 14-2-33-1, നി​​തീ​​ഷ് 1-0-4-0, വാ​​ഷിം​​ഗ്ട​​ണ്‍ 4-0-7-0.

Related posts

Leave a Comment