ബർലിൻ: ജർമൻ ദേശീയ ഫുട്ബോൾ ലീഗായ ബുണ്ടസ് ലിഗ അടുത്ത മാസം പുനരാരംഭിക്കുന്പോൾ കളിക്കാർ മാസ്ക് അണിഞ്ഞാകും കളത്തിലെത്തുക.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കളിക്കാർ മാസ്ക് ധരിക്കണമെന്ന് ജർമനിയിലെ തൊഴിൽമന്ത്രാലയം നിർദേശിച്ചു. കളിക്കാർക്ക് കർശന ശുചിത്വ നടപടികളോടെയാവും മൽസരങ്ങൾ നടക്കുക. സ്റ്റേഡിയങ്ങളിൽ കാണികൾക്കു പ്രവേശനമുണ്ടാകില്ല.
കൊറോണ വൈറസ് വ്യാപന ഭീഷണിയെത്തുടർന്ന് നിർത്തിവച്ച ലീഗ് മേയ് ഒന്പതിനാണ് പുനരാരംഭിക്കുക. ഏപ്രിൽ 30 ന് ചാൻസലർ ആംഗലാ മെർക്കലും സംസ്ഥാന അധികാരികളമായി നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് ബുണ്ടസ് ലിഗ ബോസ് ക്രിസ്റ്റ്യൻ സൈഫർട്ട് അറിയിച്ചു.
രോഗബാധ ഏറെക്കുറെ നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് ഫുട്ബോൾ ലീഗ് പുനരാരംഭിക്കുന്നതിന് അനുമതി നല്കിയിരിക്കുന്നത്.
ജോസ് കുന്പിളുവേലിൽ