ബ്രസീൽ: ഏറെനാളത്തെ നിയമപോരാട്ടത്തിനുശേഷം വിവാഹമോചനം അനുവദിച്ചു കിട്ടിയപ്പോൾ, ബ്രസീല്‍ പൗരനായ റാഫേൽ ഡോസ് സാന്റോസ് ടോസ്റ്റ (22) അത് ശരിക്കും ആഘോഷിക്കാൻ തീരുമാനിച്ചു.
അങ്ങനെയാണ് ബ്രസീലിലെ കാമ്പോ മാഗ്രോ എന്ന സ്ഥലത്തു ബംഗി ജംമ്പിംഗിനായി എത്തിയത്. ശരീരത്തില്‍ കയര്‍ കെട്ടിയശേഷം ഉയരത്തില്‍നിന്നു താഴേക്ക് ചാടുന്നതാണ് ബംഗി ജംമ്പിംഗ്.
എഴുപത് അടി താഴ്ചയിലേക്കായിരുന്നു റാഫേലിന്റെ ജംന്പിംഗ്. എന്നാൽ, ചാട്ടത്തിനിടെ കയര്‍ പൊട്ടി റാഫേല്‍ താഴെയുള്ള നദിയിലേക്കു വീണു. നദിയിൽ വെള്ളമുണ്ടായിരുന്നെങ്കിലും ഉയരത്തില്‍നിന്നുള്ള വീഴ്ചയില്‍ അദ്ദേഹത്തിന്റെ കഴുത്തിനു കാര്യമായ ക്ഷതം സംഭവിച്ചു.
മിലിട്ടറി പോലീസ് എയർ ഓപ്പറേഷൻസ് ബറ്റാലിയനിലെ ഒരു മെഡിക്കൽ സംഘം ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ റോസിയോ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അടിയന്തര ശസ്ത്രക്രിയകള്ക്കുശേഷം അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായാണു റിപ്പോര്‍ട്ട്.ഒരു ഫാക്ടറിയിൽ പ്രൊഡക്ഷൻ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന റാഫേലിന് അപകടത്തെത്തുടര്‍ന്ന് ജോലി നഷ്ടമായി.
അപകടശേഷം ഉറക്ക പ്രശ്നങ്ങളുണ്ടെന്നും പേടിസ്വപ്നങ്ങള്‍ കാണുന്നുണ്ടെന്നും റാഫേൽ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.