കയ്യിലിരിക്കുന്ന കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ വന്‍ തുക നല്കി ബഞ്ചീ ജമ്പിംഗ് നടത്തി പേടിച്ച് ശ്വാസംമുട്ടി മരിച്ചിരിക്കുകയാണ് ചൈനയിലൊരാള്.
ലോകത്തിലെ ഏറ്റവും വലിയ ബഞ്ചീ ജമ്പ് കേന്ദ്രമായ ചൈനയിലെ മകാവു ടവറില്‍ നിന്ന് ഞായറാഴ്ച 764 അടി താഴേക്ക് ചാടിയ 56 കാരനായ ജാപ്പനീസ് പൗരനാണ് മരിച്ചത്.
അബോധാവസ്ഥയിലായി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സഞ്ചാരി മരിച്ചത്. ശ്വാസ തടസമാണ് മരണകാരണം .ബോധരഹിതനായ ഇദേഹത്തെ കോണ്‍ഡേ എസ് ജനുവാറിയോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എന്നാല്‍ രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ പ്രമേഹം മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കണമെന്ന് ബഞ്ചി ജമ്പ് നടത്തുന്ന എജെ ഹാക്കറ്റ് കമ്പനിയുടെ വെബ്സൈറ്റില്‍ കൃത്യമായ് പറഞ്ഞിട്ടുണ്ട്.
ചൈന കൂടാതെ സിങ്കപ്പൂര്‍,ഓസ്ട്രയ്ലിയ എന്നിവിടങ്ങളിലും എജെ ഹാക്കറ്റ് ഗ്രൂപ്പ് വിനോദ ഗെയ്മുകള് നടത്തുന്നുണ്ട്. 30 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിയില്‍ ഇതിനോടകം നാല് മില്ല്യണ്‍ ആളുകളാണ് ബഞ്ചീ ജമ്പ് നടത്തിയിട്ടുള്ളത്. 25,000 ഇന്ത്യന്‍ രൂപയാണ് ഒരു ബഞ്ചി ജമ്പിനായി ഈടാക്കുന്നത്.
ഈ സംഭവത്തിന് സമാനമായി 2019 ല്‍ പോളണ്ടില്‍ ബഞ്ചീ ജമ്പിനിടെ ഒരാള്‍ 330 അടി ഉയരത്തില്‍നിന്ന് താഴെ വീണിരുന്നു. വീഴ്ച്ചയില്‍ 39 കാരന്റെ നട്ടെല്ലിന് ക്ഷതം സംഭവിച്ചിരുന്നു. ജിഡിനിയ തീം പാര്‍ക്കില്‍ നടന്ന ഈ അപകടത്തില്‍ ബഞ്ചി റോപ്പ് പൊട്ടി സഞ്ചാരി താഴെവീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.