മോഷ്ടക്കളിലെ പഠിച്ച കള്ളന് ബണ്ടി ചോര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം രണ്ടാം അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പി.കൃഷ്ണകുമാര്‍ ആണ് വിധി പ്രസ്താവിച്ചത്. പ്ലാമൂട്ടിലെ കെ. വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട കേസിലാണു വിധി. ഭവനഭേദനം, മോഷണം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരേ തെളിഞ്ഞതായി കോടതി വിധിച്ചു. 2013 ജനുവരി 20നാണ് പ്ലാമൂട്ടിലെ കെ. വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നിന്ന് ലാന്‍സര്‍ കാറും മൊബൈല്‍ ഫോണും, ഡിവിഡി പ്ളേയറുമുള്പ്പെടെ 29 ലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ചത്. കാര്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ഉപേക്ഷിച്ച് കടന്ന ബണ്ടിച്ചോറിനെ പൂണെയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
മുന്നൂരിൽപരം കേസിൽ പ്രതിയായ ബണ്ടിചോറിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ബണ്ടിച്ചോറിന്റെ ശിക്ഷ കോടതി ഇന്ന് വിധിക്കും. ഡൽഹി സ്വദേശിയായ ദേവേന്ദ്രസിംഗ് എന്ന ബണ്ടിച്ചോറിനെതിരെ രാജ്യത്ത് മൂന്നൂറിൽപരം കേസുകൾ നിലവിലുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്.
2013 ജനുവരി 20നായിരുന്നു കേസിന്നാസ്പദമായ സംഭവം. വീട്ടിലെ ഹൈടെക്സംവിധാനങ്ങളെയെല്ലാം മറികടന്ന് ആസൂത്രിതമായി നടത്തിയ മോഷണത്തിൽ ലക്ഷങ്ങൾ വിലയുള്ള ഒരു മിത്സുബിഷി ഒൗട്ട് ലാൻഡർ കാറും മൊബൈൽഫോണുകളും ലാപ്ടോപ്പും ബണ്ടി കവർന്നിരുന്നു. തുടർന്ന് തമിഴ്നാട് വഴി രക്ഷപ്പെട്ട ബണ്ടിയെ പൂനെയിൽവച്ചാണ് പോലീസ് പിടികൂടുന്നത്.