ചങ്ഷ സിറ്റി: 28 മണിക്കൂറും 45 മിനിറ്റുംകൊണ്ട് താമസയോഗ്യമായ പത്തുനിലക്കെട്ടിടം നിർമിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ചൈനയിലെ ബ്രോഡ് ഗ്രൂപ്പ് ഡെവലപ്പേഴ്സ്.
മധ്യചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് ഈ വിസ്മയം. വലിയ കണ്ടെയ്നറുകളുടെ മോഡലിൽ നിർമിച്ച മുറികൾ ഘടിപ്പിച്ചുകൊണ്ടുള്ള ഈ നിർമിതിക്ക് ലിവിംഗ് ബിൽഡിംഗ് സിസ്റ്റം എന്നാണ് പേരിട്ടിരിക്കുന്നത്.
ഉരുക്കുകന്പികളും നിർമാണത്തിനുപയോഗിച്ചിട്ടുണ്ട്. കെട്ടിടം നിർമിക്കുന്ന അഞ്ചുമിനിറ്റ് വീഡിയോ യുട്യൂബിൽ ജൂൺ 13ന് കന്പനി അപ്ലോഡ് ചെയ്തിരുന്നു.
ഭൂകന്പത്തെ പ്രതിരോധിക്കുന്ന നിർമിതിയാണിതെന്ന് ഇവർ അവകാശപ്പെടുന്നു. 3,500 വർഷം പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള വിനോദസഞ്ചാര നഗരമാണ് ചങ്ഷ.