കന്യാകുമാരി: ബുറേവി കന്യാകുമാരി തീരത്തിന് 120 കിലോമീറ്റർ അടുത്തെത്തി. വൈകുന്നേരത്തോടെ തമിഴ്നാട് തീരം കടക്കുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
കന്യാകുമാരി ഉൾപ്പടെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെ ഉൾപ്പടെ തീരമേഖലയിൽ വിന്യസിച്ചു.
കേരളത്തിലും അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. തെക്കൻ കേരളത്തിൽ ഇന്ന് രാത്രി മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കേരളത്തിൽ കാറ്റിന്റെ പരമാവധി വേഗം 90 കിലോമീറ്ററാകാനാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു.
അതേസമയം, ബുറേവി വീശിയടിച്ച ബുറേവി ശ്രീലങ്കയില്‍ വന്‍ നാശനഷ്ടം വിതച്ചതായാണ് റിപ്പോർട്ട്. ജാഫ്നയിലെ വാല്‍വെട്ടിത്തുറൈയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മുല്ലൈത്തീവ്, കിളളിഗോച്ചി മേഖലകളില്‍ കനത്ത പേമാരിയും കാറ്റും തുടരുകയാണ്.