തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും നാശനഷ്ടങ്ങളിലും തമിഴ്നാട്ടിൽ 11 മരണം.കടലൂർ ജില്ല ഒറ്റപ്പെട്ടു. കടലൂരിൽ വീട് തകർന്നു വീണ് 35 വയസുള്ള സ്ത്രീയും മകളും മരിച്ചു.
പുതുക്കോട്ടയിലും വീട് തകർന്നതിനെത്തുടർന്ന് സ്ത്രീ മരിച്ചു. കാറ്റിൽ മരം കടപുഴകി വീണ് കടലൂരിൽ ഒരു സ്ത്രീ മരിച്ചു. കാഞ്ചീപുരത്ത് നദിയിൽ വീണ് മൂന്നു പെൺകുട്ടികൾ മരിച്ചു.
ചെന്നൈയിൽ വെള്ളക്കെട്ടില്‍ നിന്ന് വൈദുതാഘാതമേറ്റ് ഒരു യുവാവും തഞ്ചാവൂരിൽ 40 വയസ്സുള്ള സ്ത്രീയും മരിച്ചു. കടലൂർ, തഞ്ചാവൂർ ജില്ലകളിലായ അഞ്ഞൂറോളം വീടുകൾ കാറ്റിലും മഴയിലും തകർന്നു വീണു. പലയിടത്തും കനത്ത കൃഷി നാശമുണ്ടായി.
തമിഴ്നാട്ടിൽ മിക്കയിടിത്തും ഇപ്പോഴും മഴ തുടരുകയാണ്. പ്രസിദ്ധമായ ചിദംബരം ക്ഷേത്രത്തിൽ വെള്ളം കയറി. അതേസമയം ബുറേവി ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും കേരളത്തില്‍ ജാഗ്രത തുടരും