തുറവൂർ: ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്ന് തീരദേശം പൂർണ ജാഗ്രതയിൽ. കഴിഞ്ഞ രണ്ടു ദിവസത്തിലധികം ആയി മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് നിർത്തിവെച്ചിരിക്കുകയാണ്.
മത്സ്യബന്ധന ബോട്ടുകളും വലകളും മറ്റുപകരണങ്ങളും തീരത്തുനിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. കടൽ പ്രക്ഷുബ്ദം അല്ലെങ്കിലും സർക്കാരിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നിർത്തിവെച്ച് വള്ളങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്.
മേഖലയിലെ വറുതിക്ക് അറുതിയായി കുറഞ്ഞ രീതിയിൽ മത്സ്യം ലഭിച്ചു തുടങ്ങിയ സാഹചര്യത്തിൽ വീണ്ടും ചുഴലിക്കാറ്റും കടൽക്ഷോഭ ഭീഷണിയും തീരദേശത്തെ വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണ്.
ഉൾനാടൻ മത്സ്യ ബന്ധനവും ഏറെക്കുറെ നിർത്തിയിട്ടുണ്ട്. കുത്തിയതോട്, പട്ടണക്കാട് പോലീസ് ജാഗ്രതാ നിർദ്ദേശവുമായി തീരത്ത് തുടരുകയാണ്.