ബുര്‍ജ് ഖലീഫ ഇനി പിങ്കണിയും

1235714267ദുബായ്: സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ബുര്‍ജ് ഖലീഫ പിങ്ക് നിറത്തില്‍ പ്രത്യക്ഷപ്പെടും. ഒക്ടോബറില്‍ ഇനിയുള്ള വാരാന്ത്യങ്ങളിലാണ് ബുര്‍ജ് ഖലീഫ പിങ്ക് നിറമണിയുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും നിറംമാറ്റം. ഈ ദിവസങ്ങളില്‍ ബുര്‍ജ് ഖലീഫയിലെത്തുന്ന സന്ദര്‍ശകരും പിങ്ക് നിറത്തിലുള്ള വേഷങ്ങളില്‍ എത്താന്‍ അഭ്യര്‍ഥിക്കുന്നതായും ഇമാര്‍ പ്രോപര്‍ടീസ് അധികൃതര്‍ അറിയിച്ചു.

അറ്റ് ദ ടോപില്‍ പ്രത്യേക ചോക്ലേറ്റുകള്‍ വിതരണം ചെയ്യും. കൂടാതെ, ഇവിടെ വില്‍ക്കപ്പെടുന്നവയ്‌ക്കെല്ലാം ക്യാമ്പയിന്‍ ധനസമാഹരണാര്‍ഥം ഒരു ദിര്‍ഹം വീതം അധികം ഈടാക്കും. സ്തനാര്‍ബുദ ബോധവത്കരണത്തിന് നേതൃത്വം നല്‍കുന്ന അല്‍ ജലീല ഫൗണ്ടേഷന് തുക കൈമാറും.

Related posts