പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ര്‍​ത്തി​യി​ട്ട ബ​സി​ന് തീ​പി​ടി​ച്ചു; സം​ഭ​വം ഇ​ന്ന് രാ​വി​ലെ ആ​റി​ന്

കോ​ഴി​ക്കോ​ട്: പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ര്‍​ത്തി​യി​ട്ട സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ചു. ഗു​രു​വാ​യൂ​ര്‍ -കോ​ഴി​ക്കോ​ട് -ക​ണ്ണൂ​ര്‍ റൂ​ട്ടി​ലോ​ടു​ന്ന സെ​യി​ന്‍ ഹോ​ളി​ഡേ​യ്‌​സ് ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം.

ന​ട​ക്കാ​വ് ഗേ​ള്‍​സ് സ്‌​കൂ​ളി​ന് മു​ന്‍​വ​ശ​ത്തു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു ബ​സ്. തീ​പ​ട​ര്‍​ന്ന​തി​നി​ടെ തു​ട​ര്‍​ന്ന് ബ​സി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

പെ​ട്രോ​ള്‍ പ​മ്പി​ന് പു​റ​ത്തു​ള്ള പൈ​പ്പി​ന് തീ​പി​ടി​ച്ചെ​ങ്കി​ലും ഉ​ട​ന്‍ അ​ണ​ച്ചു. പെ​ട്രോ​ള്‍ പ​മ്പി​ലെ ജീ​വ​ന​ക്കാ​രാ​ണ് തീ ​ആ​ദ്യം ക​ണ്ട​ത്. ഇ​വ​ര്‍ തീ​യ​ണ​ക്കു​ന്ന​തി​നി​ടെ ബീ​ച്ച് ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു . സം​ഭ​വ​ത്തി​ല്‍ ന​ട​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തു. ഷോ​ര്‍​ട്ട്‌​സ​ര്‍​ക്ക്യൂ​ട്ടാ​വാം കാ​ര​ണ​മെ​ന്ന് ബീ​ച്ച്ഫ​യ​ര്‍​ഫോ​ഴ്‌​സ് അ​റി​യി​ച്ചു.

Related posts

Leave a Comment