ഒരു ബര്‍ഗര്‍ കഴിക്കുന്നതിന് വേണ്ടി മാത്രം ലക്ഷങ്ങള്‍ ചിലവഴിച്ച ഒരാളെക്കുറിച്ച് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. എന്നാല്‍ സംഭവം സത്യമാണ് റഷ്യയിലെ ഒരു ബിസിനസുകാരനാണ് കഥാനായകന്.
തന്റെ കാമുകിക്കൊപ്പം അവധി ആഘോഷിക്കവെയാണ് 450 കിലോമീറ്ററുകള്‍ അകലെ പോയി ബര്‍ഗര്‍ കഴിക്കാന്‍ അദ്ദേഹം തിരുമാനിച്ചത്.
ഇതിനുവേണ്ടി മാത്രം അദ്ദേഹം ഒരു ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തു. വാടകയിനത്തില്‍ രണ്ട് ലക്ഷം രൂപ ചിലവായി. ബര്‍ഗറിന്റെ വിലയാകട്ടെ 4,000 രൂപയും.
33കാരനായ ഇദ്ദേഹത്തിന്റെ പേര് വിക്ടര്‍ മാര്ട്ടിനോവിന് എന്നാണ്. മക്ഡൊണാല്‍ഡ് ബര്‍ഗര്‍ കഴിക്കുന്നതിനാണ് അദ്ദേഹം ഈ പണം മുഴുവന്‍ ചെലവാക്കിയത്.
ക്രിമേയയുടെയും ഉക്രെയിന്റെയും അതിര്‍ത്തിയിലുള്ള അലുസ്ത എന്ന സ്ഥലത്താണ് അദ്ദേഹം അവധിക്കാലം ചെലവഴിക്കാന്‍ പോയത്.
എന്നാല്‍ ഇവിടുത്തെ ഭക്ഷണം ഇഷ്ടപ്പെടാതെ വന്നതോടെയാണ് ഹെലികോപറ്റര്‍ ബുക്ക് ചെയ്ത് അദ്ദേഹം 450 കിലോമീറ്റര്‍ അകലെയുള്ള മക്ഡൊണാള്‍ഡ് ഔട്ട്ലറ്റിലെത്തി ബര്‍ഗര്‍ വാങ്ങിയത്.
ഹെലികോപ്റ്റര്‍ നിര്‍മിച്ചു വില്‍ക്കുന്ന കമ്പനിയുടെ സിഇഒ ആണ് വിക്ടര്‍ മാര്ട്ടിനോവിന്.