സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ബു​ർ​ഖ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ലാ​യി

ബേ​ൺ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ബു​ർ​ഖ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ലാ​യി. മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പ് മ​റി​ക​ട​ന്നാ​ണു രാ​ജ്യ​ത്ത് ബു​ർ​ഖ നി​രോ​ധ​നം പു​തു​വ​ർ​ഷ​ദി​നം മു​ത​ൽ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ പൊ​തു​സ്ഥ​ല​ങ്ങ​ൾ, ഓ​ഫീ​സു​ക​ൾ, ക​ട​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും മു​ഖം മ​റ​ച്ച് സ്ത്രീ​ക​ൾ എ​ത്തു​ന്ന​ത് ത​ട​യും. ഇ​തു ലം​ഘി​ക്കു​ന്ന​വ​ർ 1,000 സ്വി​സ് ഫ്രാ​ങ്ക്‌ (ഏ​ക​ദേ​ശം 95,000 ഇ​ന്ത്യ​ൻ രൂ​പ) പി​ഴ​യ​ട​യ്ക്കേ​ണ്ടി​വ​രും.

2022ലാ​ണ് സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ൽ മു​ഖാ​വ​ര​ണം നി​രോ​ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ൽ ഹി​ത​പ​രി​ശോ​ധ​ന ന​ട​ന്നു. 51.2 ശ​ത​മാ​നം ആ​ളു​ക​ൾ ബു​ർ​ഖ നി​രോ​ധി​ക്കാ​ൻ വോ​ട്ട് ചെ​യ്തു.

Related posts

Leave a Comment